Monday, November 12, 2018 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 10.43 AM

ജിദ്ദ നവോദയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

uploads/news/2018/08/243925/Gulf280818c.jpg

ജിദ്ദ: നവോദയ ജിദ്ദ സനയ്യ ഏരിയ കമ്മിറ്റിയും അൽ അബീർ ഹോസ്‌പിറ്റലും സംയുക്തമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ഇൻഡസ്ട്രിയൽ സിറ്റിയിലെ ലേബർ ക്യാമ്പിൽ ഉള്ള തൊഴിലാളികൾക്ക് സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് ആണ് നടത്തിയത് . പരിശോധനയിൽ വൃക്ക സംരക്ഷണത്തിനും, രോഗ ബാധിതർക്ക് തുടർചികിത്സക്കുമുള്ള നിർദേശങ്ങൾ കൂടി നൽകിയാണ് ക്യാമ്പ് നടത്തിയത് .

വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടത്തിയ ക്യാമ്പിൽ നൂറു കണക്കിന് തൊഴിലാളികൾ ആണ് പരിശോധനക്ക് എത്തിയത് . ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിൽ നിൽക്കുന്ന നവോദയയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഈ മെഡിക്കൽ ക്യാമ്പിന് തൊഴിലാളികളുടെ ഇടയിൽ നിന്ന് വലിയ സ്വീകാര്യത ആണ് ലഭിച്ചത് .

അൽ അബീർ മെഡിക്കൽ ഡയറക്ടർ ഡോക്ടർ റായ്ദ്മൂസ ,ഓപ്പറേഷൻ മാനേജർ സന്തോഷ് , മാർക്കറ്റിങ് എക്സിക്യൂട്ടീവ് മുഹമ്മദ് ജെസീൽ എന്നിവർ ആണ് ഈ മെഡിക്കൽ ക്യാമ്പിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ചെയ്തത് . നവോദയ ഭാരവാഹികൾ ആയ സുരേഷ് പാപ്പിനിശ്ശേരി , കൃഷ്ണകുമാർ കിടങ്ങൂർ , ലത്തീഫ് മലപ്പുറം , മണികണ്ഠൻ , ബാബു ,പങ്കജാക്ഷ പണിക്കർ, ഉണ്ണികൃഷ്ണൻ, സൈനുദീൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 28 Aug 2018 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW