Sunday, February 17, 2019 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 10.18 AM

വിശുദ്ധ ഹജ് : ജിദ്ദ ഹജ് വെൽഫെയർ ഫോറം മിനായിലെ സേവനം പൂർത്തിയാക്കി

uploads/news/2018/08/243923/Gulf280818b.jpg

ജിദ്ദ :ജിദ്ദയിലെ ഇരുപതിലധികം വരുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം നാലുദിവസത്തെ മിന സേവനം പൂർത്തിയാക്കി ജിദ്ദയിലേക്ക് മടങ്ങി.

മക്ക ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ പ്രവർത്തകർ മക്കയിലും അസീസിയയിലും പ്രവർത്തനങ്ങൾ തുടരുന്നകൊണ്ടിരിക്കുകയാണ്. അവസാന ഹാജിയും മക്കയിൽ നിന്നും മടങ്ങുന്നതു വരെയും സേവനം തുടരുമെന്നും മക്ക ഹജ്ജ് വെൽഫെയർ ഫോറം പ്രവർത്തകർ പറഞ്ഞു.

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഇത്തവണ അറുന്നൂറിലധികം പ്രതേകം സന്നദ്ധ സേവകരെയാണ് മിനായിൽ അണിനിരത്തിയിരുന്നത്. മലയാളി ഹാജിമാർക്കായി പതിനായിരത്തിലധികം കഞ്ഞി പാക്കറ്റുകളും ഇതര സംസ്ഥാന ഹാജിമാർക്കായി അയ്യായിരത്തിലധികം റൊട്ടിയും പരിപ്പ്കറിയുമാണ് ഹാജിമാർക്ക് എത്തിക്കാനായി.
അവശരായ ഹാജിമാരെ ജമ്രകളില്‍ കല്ലേറ് കര്‍മം നിര്‍വഹിപ്പിക്കാനും രോഗികളായ ഹാജിമാരെ ശുപത്രിയിലെത്തിക്കുന്നതിലും വോളന്റിയര്‍മാര്‍ സജീവമായി രംഗത്തെത്തി.

മിനായിൽ നിന്നും അസീസിയയിലെ താമസ സ്ഥലത്തേക്ക് വഴിയറിയാതെ വരുന്ന ഹാജിമാരെ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ എത്തിച്ചു അസീസിയയിലെ വഴിയോരങ്ങളിൽ വെള്ളവും ഭക്ഷണങ്ങളും വിതരണവും ചെയ്തു.
ഇത് ഹാജിമാർക്ക് ഒട്ടേറെ ആശ്വാസം പകർന്നു.

ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിയ വിശാലമായ താമസ സൗകര്യം പ്രവർത്തകർക്ക് കൂടുതൽ ആശ്വാസമായി.
മിനായിലെ പ്രവർത്തനങ്ങൾക്ക് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ അബ്ബാസ് ചെമ്പൻ, ജനറൽ കണ്‍വീനർ നസീർ വാവ കുഞ്ഞു, ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, ട്രഷറർ ഹമീദ് പന്തല്ലൂർ, വോളണ്ടിയർ ക്യാപ്റ്റൻ വിജാസ് ഫൈസി ചിതറ തുടങ്ങിയവർ നേതൃത്വം നൽകി .

താമസ സ്ഥലത്തെ സജ്ജീകരങ്ങൾക്കു ക്യാമ്പ് കോഓർഡിനേറ്റർ അബ്ദുൽ ഗഫൂർ എ പി, അബ്ദുൽ റഷീദ് ഒഴുർ, ജാഫർ മുല്ല പള്ളി തുടങ്ങിയവരും കഞ്ഞി വിതരണത്തിന് അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, ബഷീർ മമ്പാട്, ടി.ടി ആഷിഖ് മഞ്ചേരി, എം.എ.ആർ നെല്ലിക്കാപറമ്പ് എന്നിവരും നേതൃത്വം നൽകി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 28 Aug 2018 10.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW