Tuesday, August 28, 2018 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 10.13 AM

റെക്കോഡ് നോട്ടം തുടര്‍ന്ന് ഓഹരി വിപണി; സെന്‍സെക്‌സ് 38800 പോയന്റില്‍

stock market

മുംബൈ: റെക്കോഡ് നോട്ടം തുടര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 125.75 പോയന്റ് നേട്ടത്തില്‍ 38,819.31ലും ദേശീയ സൂചികയായ നിഫ്റ്റി 36.15 പോയന്റ് നേട്ടത്തില്‍ 11,728ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1432 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1294 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ചമ്പാല്‍ ഫെര്‍ടില്‍സ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, രാഷ്ട്രീയ കെമിക്കല്‍സ്, ബജാജ് കോര്‍പ് ലിമിറ്റഡ്, ജയപ്രകാശ് അസോസിയേറ്റ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ക്വാളിറ്റി, റിലയന്‍സ് നേവല്‍, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, പവര്‍ ഫിനാന്‍സ് കമ്പനി, ഡിബി, കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW