വിജയവാഡ: മദ്യലഹരിയില്‍ യുവാവ് വയോധികയെ ബലാത്സംഗം ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ വുയ്യൂരിലാണ് സംഭവം. കെ സതീഷ് എന്ന 20കാരനാണ് പ്രതിയെന്ന് വുയ്യൂര് പോലീസ് അറിയിച്ചു. 68കാരിയെ വീട്ടില്‍ അതിക്രമിച്ച കയറിയ ശേഷം മദ്യലഹരിയിലായിരുന്ന പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. പിറ്റേദിവസം പോലീസ് സ്റ്റേഷനിലെത്തി വയോധിക പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി ലഭിച്ച് ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ജില്ല കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വീട്ടില്‍ വയോധിക മാത്രമാണുള്ളത്. രാത്രിയില്‍ താന്‍ ഉറങ്ങിക്കിടന്ന സമയം പ്രതി വീടിനകത്ത് അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. വയോധികയെ പിന്നീട് വിജയവാഡ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.