Sunday, September 09, 2018 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 07.54 AM

പ്രണയവിവാഹത്തിനായി മുസ്ലീം യുവാവ് ഹിന്ദുവായി, എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം യുവതിയെ വിട്ട് സുപ്രീം കോടതി

 Supreme Court:

ന്യൂഡല്‍ഹി: പ്രണയത്തിനൊടുവില്‍ വിവാഹിതരാകാനായി തീരുമാനിച്ചി യുതിക്കായി ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവാവ്. ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. കോടതിയില്‍ തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു, എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം യുവതിയെ അയയ്ക്കാനായിരുന്നു കോടതി തീരുമാനം.

33കാരനായ യുവാവാണ് വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ചത്. ആര്യാന്‍ ആര്യ എന്ന പേരും ഇയാള്‍ സ്വീകരിച്ചു. 23കാരിയായ ഹിന്ദു യുവതി ജെയിനെ വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 17നാണ് ആര്യന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് പെറ്റിഷന്‍ നല്‍കുന്നത്. യുവതിയുടെ മാതാപിതാക്കളും ഹിന്ദു സംഘടനകളും ചേര്‍ന്ന് തങ്ങളെ വേര്‍പിരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആര്യന്റെ പെറ്റിഷന്‍.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 27ന് യുവതിയെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ആര്യാന്‍ രണ്ട് പ്രാവശ്യം വിവാഹമോചിതനാണെന്നും കോടതിയില്‍ വ്യക്തമാക്കി. താന്‍ വിവാഹിതയായെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നായിരുന്നു യുവതി പറഞ്ഞത്. മാത്രമല്ല ഇത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ട് പറയുന്നതല്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.

അതേസമയം മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് യുവതി ഇത്തരത്തില്‍ പ്രതികരിച്ചതെന്നായിരുന്നു യുവാവിന്റെ വാദം. യുവതിക്ക് പ്രായപൂര്‍ത്തിയായതാണ്. സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഭര്‍ത്താവിനൊപ്പം പോകേണ്ടെന്നാണ് യുവതി പറയുന്നതെങ്കില്‍ ഇതൊരു മാട്രിമോണിയല്‍ കേസാകും. അതാത് കോടതിയില്‍ ഈ കേസിന് നടപടിയുണ്ടാകും. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന യുവതിയുടെ തീരുമാനം കോടതി അംഗീകരിക്കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW