Sunday, January 20, 2019 Last Updated 45 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 07.11 AM

പ്രളയബാധിതര്‍ക്കുള്ള സഹായം ഇന്ന് മുതല്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

flood relief

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള സഹായം എത്രയുംവേഗം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുതല്‍ തുക വിതരണം ചെയ്ത് തുടങ്ങണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു കഴിഞ്ഞു. ക്യാംപില്‍ നിന്നും മടങ്ങുന്നവരുടെ അക്കൗണ്ടിലേക്ക് 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിനായി വിശദാംശങ്ങള്‍ റവന്യു അധികൃതരെ അറിയിക്കണമെന്നും ക്യാംപില്‍ നിന്നും മടങ്ങിയവര്‍ക്കും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കിണറുകള്‍ ഉപയോഗ ശൂന്യമായിടത്തും കുടിവെള്ള വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. ഇതിന് പുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കണക്ഷന്‍ പുനസ്ഥാപിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Tuesday 28 Aug 2018 07.11 AM
Ads by Google
Loading...
LATEST NEWS
TRENDING NOW