Monday, November 19, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 07.06 AM

പായ്ക്കിങ്ങിനിടെ പോലീസുകാരി ആറു കാറുകളിലായി 34 നൈറ്റികള്‍ എണ്ണിക്കൊണ്ടുപോയി; മുണ്ടുകളും സ്ത്രീകളുടെ അടിവസ്ത്രങ്ങളും നാപ്കിനുകളും പഞ്ചായത്തംഗം ബന്ധുക്കള്‍ക്കു വിതരണം ചെയ്തു

uploads/news/2018/08/243895/reliefaid.jpg

കൊച്ചി/കോട്ടയം: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിനു കൈയയച്ചു സഹായമൊഴുകുമ്പോഴും അതില്‍നിന്നു കയ്യിട്ടുവാരി പോലീസില്‍ ഒരുവിഭാഗവും ചില രാഷ്ട്രീയനേതാക്കളും നാടിനു നാണക്കേടാകുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പോലീസുകാരിയുടെ നേതൃത്വത്തില്‍ മുക്കി.

സംഭവം സി.സി. ടിവിയില്‍ പതിഞ്ഞ് വിവാദമായതോടെ ഒതുക്കിത്തീര്‍ക്കാന്‍ നീക്കം. കോട്ടയം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കു വിതരണം ചെയ്യേണ്ട പുതുപുത്തന്‍ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഭരണകക്ഷി പഞ്ചായത്തംഗം അടിച്ചുമാറ്റിയതായി ആരോപണം.

കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണു ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാനുള്ള വസ്ത്രങ്ങളും നാപ്കിന്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളും ശേഖരിച്ചിരുന്നത്. ഒരു സീനിയര്‍ വനിതാ സി.പി.ഒയുടെ നേതൃത്വത്തില്‍ ഏഴു പോലീസുകാര്‍ക്കായിരുന്നു ഇവ വിവിധ ക്യാമ്പുകളിലേക്കു പായ്ക്കു ചെയ്യാനുള്ള ചുമതല. എന്നാല്‍, രാത്രി നടന്ന പായ്ക്കിങ്ങിനിടെ പോലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറു കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നു.

സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു കാറുകളുടെ നമ്പര്‍ സഹിതം കള്ളക്കടത്ത് വെളിച്ചത്തായത്. പോലീസുകാരി 34 െനെറ്റികള്‍ ഉള്‍പ്പെടെ എണ്ണി കൊണ്ടുപോകുന്നതു ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കവും ആരംഭിച്ചു. ഇതു സംബന്ധിച്ചു പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായാണു സൂചന. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പോലീസ് മെസ്സുകളിലേക്കു കടത്തുന്നതായും വ്യാപക ആരോപണമുണ്ട്.

കോട്ടയം നഗരത്തിനടുത്തുള്ള ഒരു പഞ്ചായത്തിന്റെ ഒരുഭാഗം പ്രളയക്കെടുതിയിലായിരുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്തംഗത്തിന്റെ വീട്ടിലാണ് ആന്ധ്രാപ്രദേശില്‍നിന്നുള്ള ഒരു ലോഡ് വസ്ത്രങ്ങളും ഭക്ഷ്യസാമഗ്രികളും ശേഖരിച്ചത്. ഇതില്‍നിന്ന് മുണ്ടുകളും സ്ത്രീകളുടെ അടിവസ്ത്രങ്ങളും നാപ്കിനുകളും അരി ഉള്‍പ്പെടെയുള്ള സാധനങ്ങളും പഞ്ചായത്തംഗം ബന്ധുക്കള്‍ക്കു വിതരണം ചെയ്തതായാണ് ആരോപണം. പഞ്ചായത്തിലെ അര്‍ഹരായ ദുരിതബാധിതര്‍ക്ക് ഇവയൊന്നും ലഭിച്ചതുമില്ല.

Ads by Google
Tuesday 28 Aug 2018 07.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW