ഷില്ലോങ്: ഉപതെരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റിലും തങ്ങളുടെ സഖ്യകക്ഷികള്‍ വിജയിച്ചതോടെ അറുപതംഗ നിയമസഭയില്‍ ഭൂരിപക്ഷമുയര്‍ത്തി മേഘാലയ ജനാധിപത്യ സഖ്യം (എം.ഡി.എ). ഈ വിജയത്തോടെ ബി.ജെ.പി. പിന്തുണയുള്ള ഭരണകക്ഷിയുടെ അംഗബലം 37-ല്‍ നിന്നു 39 ആയി ഉയര്‍ന്നു.
മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) അധ്യക്ഷനുമായ കോണ്‍റാഡ് കെ. സങ്മ സൗത്ത് തുര മണ്ഡലത്തില്‍ 8,421 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്.
മറ്റൊരു സഖ്യകക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി(യു.ഡി.പി.)യുടെ പയസ് മാര്‍വെന്‍ റാണിക്കോര്‍ സീറ്റില്‍ മൂവായിരത്തിലേറെ വോട്ടുകള്‍ക്കു വിജയിച്ചു.
എന്‍.പി.പിക്കും കോണ്‍ഗ്രസിനും ഇപ്പോള്‍ 20 സീറ്റാണുള്ളത്. യു.ഡി.പിയുടെ അംഗബലം എട്ടായി ഉയര്‍ന്നു.