Friday, November 16, 2018 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.19 AM

ചോക്‌സിയെ വിട്ടുകിട്ടാന്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ വേണ്ട: സി.ബി.ഐ

uploads/news/2018/08/243808/3.jpg

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ (പി.എന്‍.ബി.) നിന്നു കോടികളുടെ വായ്‌പയെടുത്തു രാജ്യംവിട്ട മെഹുല്‍ ചോക്‌സിയെ വിട്ടുകിട്ടാന്‍ റെഡ്‌കോര്‍ണര്‍ നോട്ടീസിന്റെ ആവശ്യമില്ലെന്നു സി.ബി.ഐ. കാണാതായ ആളെ കണ്ടെത്താനാണു റെഡ്‌കോര്‍ണര്‍ നോട്ടീസ്‌. ചോക്‌സി ആന്റിഗ്വയിലുണ്ടെന്നു വ്യക്‌തമായ സാഹചര്യത്തില്‍ ഇനി അതിന്റെ ആവശ്യമില്ലെന്നു സി.ബി.ഐ. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു.
ചോക്‌സിക്ക്‌ ആന്റിഗ്വ പൗരത്വവും പാസ്‌പോര്‍ട്ടും ചോക്‌സിക്കുണ്ട്‌. 20 ലക്ഷം ഡോളറിന്റെ ബാങ്ക്‌ തട്ടിപ്പു നടത്തി മുങ്ങിയ ചോക്‌സിയെ അറസ്‌റ്റ്‌ ചെയ്യാന്‍ ആന്റിഗ്വയിലെ സമാന്തര ഏജന്‍സിയോട്‌ ആവശ്യപ്പെട്ടു കഴിഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കരുതെന്നും നേരത്തെ ഇന്റര്‍പോളിനോടു ചോക്‌സി അഭ്യര്‍ഥിച്ചിരുന്നു. ചോക്‌സിയുടെ അപേക്ഷയ്‌ക്കു പിന്നാലെ ഇന്റര്‍പോള്‍ സി.ബി.ഐയുടെ നിലപാട്‌ ആരാഞ്ഞു. എന്നാല്‍, ചോക്‌സിയുടെ വാദങ്ങളെല്ലാം സി.ബി.ഐ. നിഷേധിക്കുകയായിരുന്നു.
പി.എന്‍.ബി. വായ്‌പാ തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ്‌ മോഡിയുടെ അമ്മാവനാണ്‌ ചോക്‌സി.

Ads by Google
Tuesday 28 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW