Saturday, February 16, 2019 Last Updated 27 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.19 AM

ജൈവ ഇന്ധനത്തില്‍ വിമാന സര്‍വീസ്‌; ചരിത്രം കുറിച്ച്‌ സ്‌പൈസ്‌ ജെറ്റ്‌

uploads/news/2018/08/243807/2.jpg

ന്യൂഡല്‍ഹി: ജൈവ ഇന്ധനം ഉപയോഗിച്ച്‌ യാത്രാവിമാനം പറത്തുന്ന രാജ്യത്തെ ആദ്യവിമാനക്കമ്പനിയെന്ന ഖ്യാതി ഇനി സ്‌പൈസ്‌ ജെറ്റിനു സ്വന്തം.
ഡെറാഡൂണില്‍നിന്ന്‌ പറന്നുയര്‍ന്ന സ്‌പൈസ്‌ ജെറ്റിന്റെ ബൊംബാര്‍ഡിയര്‍ ക്യു-400 വിമാനം വിജയകരമായി ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയതോടെയാണിത്‌. 72 സീറ്റുള്ള വിമാനത്തില്‍ സിവില്‍ വ്യോമയാന അധികൃതരുള്‍പ്പെടെ 20 പേരാണ്‌ പരീക്ഷണപ്പറക്കലില്‍ യാത്രികരായത്‌. ജെട്രോഫ കുരുവില്‍നിന്ന്‌ സംസ്‌കരിച്ചെടുത്ത എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ്‌ 25 മിനിട്ട്‌ യാത്ര സാധ്യമാക്കിയത്‌.
75 ശതമാനം എയര്‍ ടര്‍ബൈന്‍ ഫ്യൂവലും (എ.ടി.എഫ്‌) 25 ശതമാനം ജൈവ ഇന്ധനവുമാണ്‌ ഉപയോഗിച്ചത്‌.
ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പെട്രോളിയമാണ്‌ ജൈവ ഇന്ധനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.

Ads by Google
Tuesday 28 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW