Tuesday, August 28, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.19 AM

പെണ്‍കുട്ടിയുമായി ഹോട്ടലില്‍; മേജര്‍ ഗൊഗോയിയെ സൈനികവിചാരണ ചെയ്യും

uploads/news/2018/08/243806/1.jpg

ന്യൂഡല്‍ഹി/ശ്രീനഗര്‍: കശ്‌മീരി പെണ്‍കുട്ടിയുമായി സംശയാസ്‌പദ സാഹചര്യത്തില്‍ ശ്രീനഗറിലെ ഹോട്ടലിലെത്തിയ മേജര്‍ ലീതുല്‍ ഗൊഗോയിലെ സൈനിക വിചാരണയ്‌ക്ക്‌ (കോര്‍ട്ട്‌ മാര്‍ഷ്യല്‍) വിധേയനാക്കും.
പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനെന്നു വകുപ്പുതല അന്വേഷണത്തില്‍ (കോര്‍ട്ട്‌ ഓഫ്‌ എന്‍ക്വയറി) കണ്ടെത്തിയ സാഹചര്യത്തിലാണു തീരുമാനം. സൈനിക നിയമം ലംഘിച്ച്‌ നാട്ടുകാരിയായ പെണ്‍കുട്ടിയുമായി ബന്ധം സ്‌ഥാപിച്ചു, ഡ്യൂട്ടി സ്‌ഥലത്തുനിന്ന്‌ അനുമതിയില്ലാതെ മാറിനിന്നു എന്നീ കുറ്റങ്ങളാണു മേജര്‍ ഗൊഗോയി അഭിമുഖീകരിക്കുന്നത്‌. ഹോട്ടല്‍ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വികരിക്കുമെന്നു സേനാ മേധാവി വ്യക്‌തമാക്കിയിട്ടുണ്ട്‌.
നേരത്തേ കശ്‌മീര്‍ താഴ്‌വരയില്‍ കല്ലേറുകാരെ നേരിടാന്‍ യുവാവിനെ സൈനിക വാഹനത്തിന്റെ ബോണറ്റില്‍ കെട്ടിയിട്ട്‌ മനുഷ്യകവചമാക്കി വിവാദം സൃഷ്‌ടിച്ചയാളാണു മേജര്‍ ഗൊഗോയ്‌. ആ സംഭവത്തില്‍ സേനാനേതൃത്വം അദ്ദേഹത്തെ കുറ്റമുക്‌തനാക്കിയിരുന്നു. തൊട്ടുപിന്നാലെ കരസേനാ മേധാവി പ്രത്യേക പുരസ്‌കാരവും നല്‍കി. ബദ്‌ഗാം സ്വദേശിനിയായ പതിനെട്ടു വയസുകാരിയുമായി ശ്രീനഗറിലെ ഹോട്ടലിലെത്തിയ ഗൊഗോയിയെ ജീവനക്കാര്‍ ഉള്ളിലേക്കു കടത്തിവിടാതിരുന്നതു വാക്കുതര്‍ക്കത്തിലെത്തിയിരുന്നു. സ്‌ഥലത്തെത്തിയ പോലീസ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തതിനു ശേഷം സൈന്യത്തിനു കൈമാറി.

Ads by Google
Tuesday 28 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW