Friday, September 14, 2018 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.18 AM

ഗോധ്ര ട്രെയിന്‍ തീവയ്‌പ്: രണ്ട്‌ പ്രതികള്‍ക്കുകൂടി ജീവപര്യന്തം

അഹമ്മദാബാദ്‌: ഗോധ്‌രയില്‍ സബര്‍മതി എക്‌സ്‌പ്രസ്‌ ട്രെയിനിനു തീവച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ക്കു കൂടി പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2002 ഫെബ്രുവരി 27-നു ട്രെയിനിനു തീവച്ച സംഭവത്തില്‍ 59 കര്‍സേവകര്‍ വെന്തുമരിച്ചിരുന്നു.
ആയിരത്തോളം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്ത്‌ കലാപത്തിനു പ്രകോപനമായ ട്രെയിന്‍ തീവയ്‌പു കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 33 ആയി.
ഫറൂഖ്‌ ഭാന, ഇമ്രാന്‍ ഷേരു എന്നിവരെയാണു ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു കണ്ട്‌ കോടതി ശിക്ഷിച്ചത്‌. ഇവര്‍ക്കൊപ്പം വിചാരണ നേരിട്ട ഹുസൈന്‍ സുലൈമാന്‍, കസം ഭാമേദി, ഫറൂഖ്‌ ദാണ്ടിയ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
പ്രത്യേക കോടതി 2011 മാര്‍ച്ച്‌ ഒന്നിന്‌ 11 പേരെ വധശിക്ഷയ്‌ക്കും 20 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി 11 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്‌തു. മറ്റുള്ളവരുടെ ജീവപര്യന്തം ശിക്ഷ ശരിവയ്‌ക്കുകയും ചെയ്‌തു. അപ്പീല്‍ പരിഗണനയിലിരിക്കെ സബീര്‍ പട്ടാലിയ എന്നയാള്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

Ads by Google
Tuesday 28 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW