Saturday, February 16, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.18 AM

വിമാനം റാഞ്ചി പാകിസ്‌താനില്‍ ഇറക്കിയ കേസില്‍ പ്രതികളെ വിട്ടയച്ചു

നൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലന്‍സ്‌ വിമാനം 1981-ല്‍ റാഞ്ചി പാകിസ്‌താനില്‍ നിര്‍ബന്ധിച്ച്‌ ഇറക്കിയ കേസില്‍ രണ്ടു പ്രതികളെയും അഡീഷണല്‍ സെഷന്‍സ്‌ കോടതി വെറുതേ വിട്ടു. തേജീന്ദര്‍പാല്‍ സിങ്‌, സത്നാം സിങ്‌ എന്നിവരെയാണു ഡല്‍ഹി കോടതി വിട്ടയച്ചത്‌. ഡല്‍ഹിയില്‍നിന്ന്‌ അമൃത്‌സര്‍ വഴി കശ്‌മീരിലേക്കു പുറപ്പെട്ട വിമാനം ലഹോറില്‍ ഇറക്കുകയായിരുന്നു.
അവിടെ അറസ്‌റ്റിലായ പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ശിക്ഷാ കാലാവധിക്കുശേഷം 2000-ല്‍ ഇരുവരെയും ഇന്ത്യയിലേക്കു മടക്കി അയച്ചു.

Ads by Google
Tuesday 28 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW