Friday, September 14, 2018 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.18 AM

സര്‍ക്കാര്‍ഭൂമി ഇടപാട്‌ കേസ്‌: കുമാരസ്വാമിയെ ലോകായുക്‌ത കോടതി വെറുതേവിട്ടു

ബംഗളുരു: സര്‍ക്കാര്‍ഭൂമി സംബന്ധിച്ച വിജ്‌ഞാപനം റദ്ദാക്കിയ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയെ ലോകായുക്‌ത കോടതി വെറുതേവിട്ടു.
കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ (എസ്‌)-ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത്‌, 2007-ലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. എന്നാല്‍, ക്രമക്കേട്‌ സംബന്ധിച്ച്‌ കുമാരസ്വാമിക്കെതിരേ തെളിവില്ലെന്നു ലോകായുക്‌ത ജഡ്‌ജി ഡി.ബി. പാട്ടീല്‍ വിധിച്ചു. നിലവില്‍ ജനതാദള്‍ (എസ്‌)-കോണ്‍ഗ്രസ്‌ സര്‍ക്കാരിനെയാണു കുമാരസ്വാമി നയിക്കുന്നത്‌.
കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കുമാരസ്വാമി കോടതിയെ സമീപിച്ചിരുന്നു. മുന്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ കെ. ജോതിരാമലിംഗം ഉള്‍പ്പെടെ മറ്റു മൂന്നുപേരെയും കോടതി വെറുതേവിട്ടു. ബംഗളുരു വികസന അതോറിട്ടി ഏറ്റെടുത്ത, താനിസാന്ദ്ര ഗ്രാമത്തിലെ 3.8 ഏക്കര്‍ ഭൂമിയുടെ വിജ്‌ഞാപനം കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന 2007 ഒക്‌ടോബറില്‍ റദ്ദാക്കിയതിനെതിരേ മഹാദേവസ്വാമി എന്നയാളാണു പരാതി സമര്‍പ്പിച്ചത്‌.

Ads by Google
Tuesday 28 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW