Thursday, September 06, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.12 AM

ഷെയ്‌ഖ് മുഹമ്മദിന്റെ ട്വീറ്റ്‌ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

uploads/news/2018/08/243766/4.jpg

ദുബായ്‌: ജനകീയ പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തി പരിഹാരം കാണുന്നവരും ലളിതമായ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കി രംഗം വഷളാക്കുന്നവരുമായ രണ്ടുവിഭാഗം ഭരണാധികാരികള്‍ ലോകത്തുണ്ടെന്നു യു.എ.ഇ. വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ ട്വീറ്റ്‌. പ്രളയദുരിതത്തില്‍ ഉഴലുന്ന കേരളത്തിനുള്ള യു.എ.ഇയുടെ സഹായഹസ്‌തം സ്വീകരിക്കുന്നതു സംബന്ധിച്ച്‌ തര്‍ക്കം കൊഴുക്കുന്നതിനിടെ ഞായറാഴ്‌ച പുറത്തുവന്ന രണ്ടു ട്വീറ്റുകളെ വര്‍ത്തമാനകാല സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച്‌ സാമുഹിക മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു.
"ജീവിതം എന്നെ പഠിപ്പിച്ചത്‌" എന്ന പേരില്‍ ദുബായ്‌ ഷെയ്‌ഖിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പുകളാണ്‌ ശ്രദ്ധപിടിച്ചുപറ്റിയത്‌. ദുബായ്‌ ഭരണാധിപനെന്ന നിലയിലുള്ള അനുഭവങ്ങളും ഇതരഭരണാധികാരികളുടെ ചെയ്‌തികളും വിലയിരുത്തിയാണു ട്വീറ്റ്‌. ലോകത്ത്‌ രണ്ടുതരം ഭരണാധികാരികളുണ്ട്‌.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സദാ സന്നദ്ധത പുലര്‍ത്തുന്നവര്‍. ജനസേവനമെന്നതു കര്‍ത്തവ്യമാണെന്നു കരുതുന്നവര്‍. ജനസേവനത്തില്‍ സംതൃപ്‌തിയടയുന്നവര്‍. ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച്‌ സങ്കീര്‍ണമാക്കി പരിഹാരം ദുഷ്‌കരമാക്കുന്നവരാണ്‌ മറ്റൊരു വിഭാഗം.
സാങ്കേതികതയെ പഴിചാരി പ്രശ്‌നപരിഹാരം അകലെയാക്കുന്ന ഈ ഗണം ജനം അവരുടെ വീട്ടുപടിക്കല്‍ യാചനയുമായി നില്‍ക്കണമെന്ന ചിന്താഗതിക്കാരാണ്‌. നാടിനും നാട്ടുകാര്‍ക്കും പുരോഗതിയുണ്ടാകണമെങ്കില്‍ രണ്ടാമത്തെ വിഭാഗക്കാരെ ആദ്യവിഭാഗം മറികടക്കേണ്ടത്‌ അനിവാര്യമാണ്‌. - ഷെയ്‌ഖിന്റെ ട്വീറ്റ്‌ ഇങ്ങനെ.
കേരളത്തിനുള്ള യു.എ.ഇയുടെ സഹായവാഗ്‌ദാനത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ "സ്‌നേഹപുരസരം" നിരസിച്ച കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനുള്ള പരോക്ഷവിമര്‍ശനമാണ്‌ ട്വീറ്റെന്നാണു സമൂഹമാധ്യമങ്ങളിലെ പ്രചരണം.
ഇതില്‍ വിയോജിച്ച്‌ എതിര്‍പക്ഷവും രംഗത്തെത്തിയതോടെ ട്വീറ്റും പോസ്‌റ്റുമായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്‌.

Ads by Google
Tuesday 28 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW