Thursday, November 15, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.12 AM

പാക്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രതിപക്ഷത്തിന്‌ പൊതുസ്‌ഥാനാര്‍ഥിയില്ല

uploads/news/2018/08/243765/2.jpg

ഇസ്ലാമബാദ്‌: പാകിസ്‌താന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കെതിരേ പൊതുസ്‌ഥാനാര്‍ഥിയെ നിര്‍ത്താനുള്ള പ്രതിപക്ഷനീക്കം പാളി. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ പ്രതിപക്ഷനിരയുടേതായി രണ്ടു സ്‌ഥാനാര്‍ഥികള്‍ രംഗത്ത്‌. ഇതോടെ അടുത്തമാസം നാലിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കു മേല്‍ക്കൈയെന്നു സൂചന.
പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി എയ്‌ത്‌സാസ്‌ എഹ്‌സാന്‍, ജാമിയത്‌ ഉലമ-ഇ-ഇസ്ലാമില്‍നിന്ന്‌ മൗലാനാ ഫസ്‌ലുര്‍ റഹ്‌മാന്‍ എന്നിവരാണു പ്രതിപക്ഷനിരയില്‍നിന്നു മത്സരരംഗത്തുള്ളത്‌.
പ്രതിപക്ഷ വോട്ടുകള്‍ വിഘടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്കെ ഇന്‍സാഫിന്റെ നോമിനിയായ ഡോ. ആരിഫ്‌ അല്‍വിക്കു ജയസാധ്യതയുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്‌. നിലവിലെ പ്രസിഡന്റ്‌ മംനൂണ്‍ ഹുസൈന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ അടുത്തമാസം നാലിനു നടക്കുമെന്ന്‌ കഴിഞ്ഞ 16 നാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചത്‌.

Ads by Google
Tuesday 28 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW