കാബൂള്‍: രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി (ഐ.എസ്) ന്റെ കിഴക്കന്‍ അഫ്ഗാനിസ്ഥാന് കമാന്‍ഡര്‍ അബു സയീദ് ഒറാക്സായ് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
നംഗര്‍ഹാര്‍ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. യു.എസ്. സൈന്യത്തിന്റെയും നാറ്റോയുടെയും പിന്തുണയുണ്ടായിട്ടും രാജ്യത്തെ ഐ.എസ്, താലിബാന് ഭീകരതയ്ക്കെതിരേ പിടിച്ചുനില്ക്കാന് അഫ്ഗാന് സൈന്യം പാടുപെടുന്നതിനിടെയാണ് ഈ നിര്‍ണായകവിജയം.