Saturday, November 17, 2018 Last Updated 29 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.11 AM

വംശഹത്യ: മ്യാന്‍മര്‍ സൈനിക ഉദ്യോഗസ്‌ഥരെ വിചാരണ ചെയ്യണമെന്നു യു.എന്‍.

ജനീവ: റോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരേ നടന്ന വംശഹത്യയുടെ പേരില്‍ മ്യാന്‍മറിലെ െസെനിക ഉദ്യോഗസ്‌ഥരെ വിചാരണ ചെയ്യണമെന്നു യു.എന്‍. അന്വേഷക സംഘം. യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ അന്വേഷക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ചു ശക്‌തമായ ഭാഷയിലാണു വിശദീകരിച്ചിരിക്കുന്നത്‌. പലായനം ചെയ്‌ത റോഹിന്‍ഗ്യകളുടെ മൊഴികളുടെയും ഉപഗ്രഹ ദൃശ്യങ്ങളുടെയും അടിസ്‌ഥാനത്തിലാണു റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. കൂട്ട ബലാല്‍സംഗം, നൂറുകണക്കിനു ഗ്രാമങ്ങളില്‍ തീവയ്‌പ്പ്‌, കുട്ടികളെ കൊലപ്പെടുത്തുക, അടിമകളാക്കുക തുടങ്ങിയ ക്രൂരതകള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്‍മറില്‍ നേരിട്ടുചെന്ന്‌ തെളിവെടുക്കാന്‍ യു.എന്‍. സംഘത്തിന്‌ അനുമതി ലഭിച്ചിരുന്നില്ല.
മ്യാന്‍മര്‍ സര്‍ക്കാര്‍ അന്വേഷണത്തോടു സഹകരിച്ചുമില്ല. പതിനായിരത്തോളം പേര്‍ മരിച്ചതായാണ്‌ ഏകദേശ കണക്ക്‌. മ്യാന്‍മര്‍ വിഷയം രാജ്യാന്തര ക്രിമിനല്‍ കോടതിക്കു വിടണമെന്നും അല്ലെങ്കില്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും യു.എന്‍. സംഘം പറഞ്ഞു.

Ads by Google
Tuesday 28 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW