Friday, September 21, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 07.57 PM

മൊബൈല്‍ ഇവിടെ സംസ്‌കാരത്തെ നിര്‍മിക്കുകയാണ്

uploads/news/2018/08/243740/mobile-book.jpg

പുസ്തകപരിചയം

മൊബൈല്‍ഫോണ്‍
സംസ്‌കാരനിര്‍മിതിയുടെ നവമാധ്യമം

ഡോ. ബിനു സചിവോത്തമപുരം

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്
തിരുവന്തപുരം
വില -120 രൂപ

ടെലിവിഷന്‍, ഇന്റര്‍നെറ്റ്, യുട്യുബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി മാധ്യമങ്ങളുടെ നവഭാവങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന സാങ്കേതികതയാണ് മൊബൈല്‍ ഫോണിനെ ആശയവിനിമയരംഗത്ത് പുതിയകാലത്ത് ഏറ്റവും അനിവാര്യമായ ഉപകരണമാക്കി മാറ്റുന്നത്. ഈ ആശയവിനിമയസാധ്യതയാണ് സംസ്‌കാരനിര്‍മിതിയുടെ മാധ്യമമായി മൊബൈലിനെ മാറ്റുന്ന ഘടകവും.
കമ്പ്യൂട്ടറിനെയും നവമാധ്യമങ്ങളെയെും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൊബൈലിന് പ്രിന്റ് മീഡിയ അടക്കമുള്ളവയുടെ പുതിയ ഭാവങ്ങളെ അവതരിപ്പിക്കാനും കഴിയുന്നു. ഡിജിറ്റല്‍ യുഗത്തില്‍ ലഭ്യമാകുന്ന ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുടെ ഫലം ഏറ്റവും താഴേക്കിടയിലുള്ള ആളുകളില്‍വരെ എത്തിക്കുന്ന മാധ്യമമെന്ന നിലയിലും മൊബൈല്‍ ഫോണ്‍ വലിയ പങ്കുവഹിക്കുന്നു.
ആശയവിനിമയത്തിനും സംസ്‌കാരവിനിമയത്തിനും മൊബൈല്‍ ഫോണ്‍ നല്‍കുന്ന സാധ്യതകളും അതു നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും എങ്ങനെ പുനര്‍നിര്‍മിക്കുന്നു എന്നും വിശകലനം ചെയ്യുകയാണു ഡോ. ബിനു സചിവോത്തമപുരത്തിന്റെ 'മൊബൈല്‍ ഫോണ്‍ സംസ്‌കാരനിര്‍മിതിയുടെ നവമാധ്യമം' എന്ന ഗ്രന്ഥം. ഡിജിറ്റല്‍ ഉപകരണം എന്ന പരിമിതിയെ മറികടക്കുന്ന സാങ്കേതികമായ അതിന്റെ സാധ്യതകളാണ്. ഈ സാധ്യതകളെക്കുറിച്ചു വിശദമായി പഠിക്കുന്നുണ്ട് ഈ ഗ്രന്ഥം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഈ ഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണിനെ സംബന്ധിക്കുന്ന മലയാളത്തിലെതന്നെ ആദ്യ ഗവേഷണ പ്രബന്ധത്തിന്റെ പുസ്തക രൂപമാണിത്.

Ads by Google
Monday 27 Aug 2018 07.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW