Wednesday, November 21, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 06.54 PM

ഇന്ത്യയെ മനസിലാക്കാത്തവര്‍ക്ക് ആര്‍.എസ്.എസിനെയും മനസിലാക്കാന്‍ സാധിക്കില്ല: രാഹുലിന് മറുപടിയുമായി ആര്‍.എസ്.എസ്

rahul gandhi, rss

ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെ മനസ്സിലാക്കാന്‍ ആദ്യം ഇന്ത്യയെ അറിയണമെന്നും, അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിക്ക് അതിനാവില്ലെന്നും ആര്‍.എസ്.എ.സിന്റെ പ്രതികരണം. മുസ്‌ലീം ബ്രദര്‍ഹുഡിന്റെ ഉദ്ദേശമെന്താണെന്ന് രാഹുലിന് അറിയില്ല. കഴിഞ്ഞ ദിവസം ആര്‍.എസ്.എസിനെ മുസ്‌ലീം ബ്രദര്‍ഹുഡുമായി താരതമ്യപ്പെടുത്തുന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഇതിന്റെ പ്രതികരണമായാണ് ഇന്ത്യയെ അറിയാത്ത രാഹുലിന് തങ്ങളെ മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞത്.

ആര്‍.എസ്.എസ് രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ വ്യവസ്ഥാപിത സമ്പ്രദായങ്ങളെ അട്ടിമറിക്കാന്‍ ഇതുപേലെ ശ്രമിക്കുന്ന മറ്റൊരു സംഘടനയുമില്ല. അറബ് രാജ്യത്ത് മുസ്‌ലീം ബ്രദര്‍ഹുഡ് കൊണ്ടുവരാന്‍ ശ്രമിക്കുന്ന അതേ ആശയങ്ങളാണ് രാജ്യത്ത് ആര്‍.എസ്.എസ് നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ലണ്ടണിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റെജിക്ക് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് അരുണ്‍കുമാറാണ് രാഹുലിനെതിരെ പ്രതികരണം ഉന്നയിച്ചത്. 'ലോകമാകെ ഇന്ന് ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഭീഷണിയിലാണ്. രാഹുലിന്‍ കാര്യങ്ങള്‍ അറിയില്ല. വിഷയത്തിന്റെ ഗൗരവം മനസിലാക്കാത്തതിനാലാണ് അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്' അരുണ്‍ കുമാര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW