Saturday, January 19, 2019 Last Updated 38 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 05.36 PM

ബീഹാറില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണം: ഹൈകോടതി

plastic ban

പാറ്റ്‌ന : ബീഹാറില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിച്ചതയി പാറ്റ്‌ന ഹൈകോടതി ഉത്തരവ്. പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിനുവേണ്ടി ബോധവല്‍ക്കരണവുമായി മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എം.ആര്‍ ഷാ അദ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും,വില്‍പ്പനയും, ഉപയോഗവും ഹൈകോടതി നിരോധിച്ചത്.
പ്ലാസ്റ്റിക് ബാഗുകള്‍ ജൈവവൈവിദ്ധ്യത്തെ തകര്‍ക്കുന്നുവെന്നും, മണ്ണിന്റെ ഫലപുഷ്ടത കുറക്കുമെന്നും കന്നുകാലികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും, പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ മനുഷ്യന് ഹാനീകരമാണെന്നും ഹൈകോടതി വിലയിരുത്തി.

ആരും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യരുതെന്നും ആഹാര പദാര്‍ത്ഥങ്ങളും മറ്റും സംഭരിച്ചു വെക്കുന്നതിന് പ്ലാസ്റ്റിക്് ബാഗുകള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക്് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം ഭേദഗതി ചെയ്യാനും കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 24 ന് വിഷയം വീണ്ടും പരിഗണിക്കും.

Ads by Google
Monday 27 Aug 2018 05.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW