Thursday, November 08, 2018 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 05.33 PM

വിജയ് മല്യയയുടെ സാമ്പത്തിക തട്ടിപ്പുകേസ്; വാദം സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റി

Vijay Mallya

മുംബൈ : സാമ്പത്തിക തട്ടിപ്പുനടത്തി രാജ്യം വിട്ട വിജയ് മല്യയുടെ വാദം കേള്‍ക്കുന്നത് സെപ്തംബര്‍ മൂന്നിലേക്ക് മാറ്റയതായി മുംബൈ സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടു. 9000 കോടി രൂപ ലോണ്‍ തട്ടിപ്പു നടത്തി രാജ്യം വിട്ട മല്യക്കെതിരെ ബാങ്കുകള്‍ പരാതിയുമായി രംഗത്തു വന്നിരുന്നു.

രാജ്യത്തെ വലിയ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ മല്യയുടെ കുടുംബാംഗങ്ങളടക്കം ആരെങ്കിലും കേസില്‍ പങ്കു ചേര്‍ന്നിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് തെളിവുകള്‍ ഹാജറാക്കുന്നതിനുവേണ്ടിയാണ് സെപതംബര്‍ മൂന്നിലേക്ക് കേസുകള്‍ മാറ്റിവച്ചതെന്ന് സ്‌പെഷ്യല്‍ പിഎംഎല്‍എ കോടതി ജഡ്ജി എം എസ് അസ്മി വ്യക്തമാക്കി.

മല്യ ഇന്ന് കോടതിയില്‍ ഹാജരായെങ്കിലും കേസിനെ സംബന്ധിക്കുന്ന രേഖകള്‍ ഹാജറാക്കുന്നതനുവേണ്ടി കേസ് മാറ്റി വക്കുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജൂണ്‍ 30ന് വിജയ് മല്യക്ക് നോട്ടീസ് അയച്ചിരുന്നു. വിജയ് മല്യയുടെ 12500 കോടി മൂല്യമുള്ള ആസ്ഥികള്‍ കണ്ടുകെട്ടിയതായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച അവസാന നടപടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW