Monday, August 27, 2018 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 05.29 PM

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍; രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ്

Godhra train killings

ഗോധ്ര: ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ട്രെയിന്‍ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തില്‍ രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. 2002ല്‍ നടന്ന സംഭവത്തില്‍ അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാറൂഖ് ഭാന, ഇമ്രാന്‍ എന്ന ഷെരു ബടിക് എന്നിവരെയാണ് ജസ്റ്റിസ് എച്ച്.സി വോറ ശിക്ഷിച്ചത്. സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചിന് തീയിട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍മാര്‍ ഇവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2015-16 വര്‍ഷങ്ങളിലാണ് കേസിലെ അഞ്ച് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ സജ്ജീകരിച്ച പ്രത്യേക കോടതിയില്‍ വച്ച് വിചാരണ നടത്തുകയായിരുന്നു. രണ്ട് പേരെ ശിക്ഷിച്ച കോടതി മറ്റ് പ്രതികളായ ഹുസൈന്‍ സുലൈമാന്‍, കസം ഭമേദി, ഫാറൂക് ദാണ്ഡിയ എന്നിവരെ വെറുതെ വിട്ടു. എട്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ട്രെയിന്‍ കത്തിക്കല്‍ സംഭവത്തില്‍ 59 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിപക്ഷം പേരും യു.പിയിലെ അയോധ്യയില്‍ നിന്ന് മടങ്ങി എത്തിയ കര്‍സേവകരായിരുന്നു.

നേരത്തെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് 31 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 63 പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതില്‍ മുഖ്യപ്രതി മൗലാന ഉമര്‍ജിയും ഉള്‍പ്പെടുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 11 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

Ads by Google
Monday 27 Aug 2018 05.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW