Wednesday, September 19, 2018 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 04.52 PM

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തില്‍ എത്തുന്നു

kerala flood, u.a.e ambassedor, Ahamad Al Banna

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് യു.എ.ഇ നല്‍കുന്ന സഹായത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും തുടരുന്ന സാഹചര്യത്തില്‍ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിലെ പ്രളയക്കെടുതിയുടെ തീവ്രത സ്ഥാനപതി നേരിട്ട് മനസ്സിലാക്കും. തുടര്‍ന്ന് ദുരിതബാധിതരോടും ദുരിത മേഖലയില്‍ പ്രവര്‍ത്തിച്ച ആളുകളോടും ബന്ന സംസാരിക്കും. കേരളത്തിനെ പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ പ്രത്യേക സമിതി തന്നെ യു.എ.ഇ രൂപീകരിച്ചിരുന്നു. അടുത്ത ആഴ്ചയായിരിക്കും അദ്ദേഹം കേരളത്തില്‍ എത്തുന്നത്.

കേരളത്തില്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെന്ന സംഭവം വിവാദമായിരുന്നു. ചെവ്വാഴ്ച്ച മുഖ്യമന്ത്രിയാണ് യു.എ.ഇയുടെ സഹായവാഗ്ദാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ എല്ലായിടത്തും ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് 700 കോടി രൂപ തങ്ങള്‍ ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി യു.എ.ഇ രംഗത്തെത്തി.

കേരളത്തിലെ വെള്ളപ്പൊക്കം നേരിടുന്നതിന് ദുരിതാശ്വാലത്തിനായി ഒരു ദേശീയ അടിയന്തര സമിതിക്കും രൂപം കൊടുത്തിട്ടുണ്ടെന്നും വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട കേരളീയര്‍ക്ക് ദുരിതാശ്വാസമായ സഹായ സാധനങ്ങള്‍ , മരുന്നുകള്‍, ഫണ്ട്, തുടങ്ങിയവ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സഹായധാനം സംബന്ധിച്ച് ഇന്ത്യയുടെ നിയമങ്ങളറിവുള്ളതിനാല്‍ ഫെഡറല്‍(കേന്ദ്രസര്‍ക്കാര്‍) അധികാരികളുമായി ഏകോപിപ്പിച്ചു കൊണ്ടാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW