Tuesday, September 25, 2018 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 07.26 AM

പ്രളയത്തില്‍ നഷ്ടം 35,000 കോടിയിലേറെ ; പുതിയ കേരളം സൃഷ്ടിക്കാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം തരണമെന്ന് മുഖ്യമന്ത്രി!

uploads/news/2018/08/243664/pinarayivijayan.jpg

തിരുവനന്തപുരം: കേരളത്തെ ദുരിതക്കെടുതിയില്‍ മുക്കിയ വെള്ളപ്പൊക്കത്തില്‍ 35,000 കോടിയിലധികം നഷ്ടം സംഭവിച്ചതായി അനൗദ്യോഗിക വിലയിരുത്തല്‍. ഈ പണം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ ലോകമലയാളികളോട് ഒരു മാസത്തെ ശമ്പളം തരാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഒറ്റയടിക്ക് ഈ പണം നല്‍കേണ്ടതില്ലെന്നും പല മാസമായി തന്നാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ 20,000 കോടിയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കിയ കേരളതം വെള്ളമിറങ്ങിയ ശേഷമുള്ള കണക്കെടുപ്പിലാണ് കൂടുതല്‍ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയത്. തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് തുടങ്ങാന്‍ പോകുന്നതേയുള്ളൂ. എല്ലാവരും ഒരുമിച്ച് നിന്നാല്‍ പുതിയ കേരളം സൃഷ്ടിക്കുക അസാധ്യമാകില്ലെന്നാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം വീതം നല്‍കിയാല്‍ 10 മാസകൊണ്ട് 30 ദിവസത്തെ ശമ്പളമാകും എന്നും എല്ലാവരും ഇങ്ങിനെ ചിന്തിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കൂടെയുള്ളവരുടെ പിന്തുണ കൂടി ലഭ്യമാക്കാന്‍ പ്രവാസി മലയാളികള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അര്‍പ്പിച്ചു.

പ്രളയം സംഭവിച്ചതോടെ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ കൂടുതല്‍ പണം കണ്ടെത്തുക എന്ന വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നില്‍. ഈ സാമ്പത്തികവര്‍ഷം കേരളത്തിന്റെ തനത് വാര്‍ഷികപദ്ധതി അടങ്കല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചതുള്‍പ്പെടെ 29,150 കോടിയായിരുന്നു. ഇവിടെ നടപ്പാക്കുന്ന കേന്ദ്രപദ്ധതികളുടെ അടങ്കല്‍ 8098 കോടിയും. ഇത് രണ്ടുംചേര്‍ന്നാല്‍ 37,248 കോടി. എന്നാല്‍ പ്രളയനഷ്ടം അന്തിമകണക്കില്‍ ഏതാണ്ട് ഇതിനൊപ്പം വരുന്ന സ്ഥിതിയാണിപ്പോള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW