Sunday, July 21, 2019 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

മല്യക്കേസ്‌ ഇന്ന്‌ കോടതിയില്‍

uploads/news/2018/08/243659/5.jpg

മുംബൈ: സാമ്പത്തികത്തട്ടിപ്പു നടത്തി രാജ്യംവിട്ടവര്‍ക്കെതിരേ നടപടിക്കു പുതുതായി പാസാക്കിയ "ഫ്യുജിറ്റീവ്‌ ഇക്കണോമിക്‌ ഒഫന്‍ഡേഴ്‌സ്‌" നിയമപ്രകാരം വിജയ്‌ മല്യയ്‌ക്കെതിരായ കേസ്‌ ഇന്നു പ്രത്യേക കോടതി പരിഗണിക്കും.
ഇന്ത്യയിലേക്കു തിരിച്ചയയ്‌ക്കുന്നതിനെതിരേ യു.കെയില്‍ നിയമപോരാട്ടം നടത്തുന്ന മല്യയ്‌ക്കു വേണ്ടി അഭിഭാഷകന്‍ ഹാജരാകുമെന്നാണു വിവരം. ഏകദേശം 9,000 കോടി രൂപയുടെ ബാങ്ക്‌ വായ്‌പത്തട്ടിപ്പ്‌ നടത്തിയാണു മല്യ വിദേശത്തേക്കു കടന്നത്‌. പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ മല്യയുടെ 12,500 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW