Tuesday, July 16, 2019 Last Updated 11 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

150-ാം ഗാന്ധിജയന്തി; ട്രെയിനുകളില്‍ ദേശീയ പതാകയും സ്വച്‌ഛ് ഭാരത്‌ ലോഗോയും

uploads/news/2018/08/243658/4.jpg

ന്യൂഡല്‍ഹി: രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച്‌ ട്രെയിന്‍ കോച്ചുകളില്‍ ദേശീയ പതാകയും സ്വച്‌ഛ്‌ ഭാരത്‌ ലോഗോയും പ്രദര്‍ശിപ്പിക്കാന്‍ പദ്ധതി. ഇതോടനുബന്ധിച്ച്‌ സെപ്‌റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ സ്വച്‌ഛതാ പഖ്വാര ആയി ആചരിക്കും. കൂടാതെ ഗാന്ധിജിയുമായി ബന്ധപ്പെട്ട 43 സ്‌റ്റേഷനുകളെ ചരിത്രത്തോടിണങ്ങും വിധം ചായംപൂശാനും 28 സ്‌റ്റേഷനുകളെ വൃത്തിയാക്കാനും റെയില്‍വേ ബോര്‍ഡ്‌ തീരുമാനിച്ചു. ശുചീകരണം, അക്രമരാഹിത്യം, സന്നദ്ധസേവനം, സാമുദായിക ഐക്യം, സ്‌ത്രീശാക്‌തീകരണം, തൊട്ടുകൂടായ്‌മ ഇല്ലാതാക്കുക എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ടാകും പെയിന്റിങ്‌.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW