Friday, September 14, 2018 Last Updated 15 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

രാജ്യം കേരളത്തിനൊപ്പം: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

uploads/news/2018/08/243655/1.jpg

ന്യൂഡല്‍ഹി: പ്രളയക്കെടുതി നീന്തിക്കയറാനുള്ള ഉദ്യമങ്ങളില്‍ രാജ്യം കേരളത്തിന്‌ ഒപ്പമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. "മന്‍ കീ ബാത്‌" പ്രതിമാസ റേഡിയോ പ്രഭാഷണത്തിലാണു പ്രധാനമന്ത്രി കേരളത്തിനുള്ള പിന്തുണ ആവര്‍ത്തിച്ചത്‌.
സംസ്‌ഥാന ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പേമാരിക്കും മഹാപ്രളയത്തിനുമാണു കേരളം സാക്ഷ്യംവഹിച്ചത്‌. ഉറ്റവരെ നഷ്‌ടപ്പെട്ടവരോടു സഹാനുഭൂതിയുണ്ട്‌. പൊലിഞ്ഞ ജീവിതങ്ങള്‍ക്കു പരിഹാരം കാണുന്നത്‌ അസാധ്യമെങ്കിലും മുഴുവന്‍ ഇന്ത്യക്കാരും കേരളീയര്‍ക്കൊപ്പമുണ്ട്‌. മരണമുഖത്തുനിന്നു രക്ഷപ്പെട്ടവരടക്കം വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ. സ്‌ഥിരോത്സാഹവും അനിതരസാധാരണ ധൈര്യവും പ്രകടിപ്പിക്കുന്ന കേരളീയര്‍ ഈ പ്രതിസന്ധിയില്‍നിന്നു കരകയറുമെന്ന്‌ ഉറപ്പുണ്ട്‌- മോഡി പറഞ്ഞു.
സമസ്‌ത മേഖലയിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കര, വ്യോമ, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്‌, ബി.എസ്‌.എഫ്‌, സി.ഐ.എസ്‌.എഫ്‌, ആര്‍.എ.എഫ്‌. തുടങ്ങിയവര്‍ നടത്തിയതും സ്‌തുത്യര്‍ഹ സേവനമായിരുന്നു. ഇത്തവണത്തെ ഓണം രാജ്യത്തിന്‌, വിശേഷിച്ച്‌ കേരളത്തിന്‌ ആപത്തില്‍നിന്ന്‌ എത്രയും വേഗം കരകയറാനും വികസനയാത്രയ്‌ക്ക്‌ കൂടുതല്‍ വേഗം കൈവരിക്കാനും ശക്‌തിയേകട്ടെയെന്നു പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW