Wednesday, November 14, 2018 Last Updated 16 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ്‌ വധക്കേസുകള്‍: ബന്ധമുണ്ടെന്ന്‌ സി.ബി.ഐ.

ബംഗളൂരു: ഗൗരി ലങ്കേഷ്‌, നരേന്ദ്ര ധാബോല്‍ക്കര്‍ കൊലപാതകങ്ങള്‍ തമ്മില്‍ സാമ്യവും ബന്ധവുമുണ്ടെന്നു സി.ബി.ഐ. ധാബോല്‍ക്കര്‍ കൊലക്കേസിലെ പ്രധാനപ്രതി സച്ചിന്‍ അന്‍ഡൂരിന്റെ കസ്‌റ്റഡി നീട്ടാനുള്ള അപേക്ഷയിന്‍മേല്‍ പുനെ മജിസ്‌ട്രേറ്റ്‌ കോടതിയില്‍നടന്ന വാദത്തിനിടെയാണ്‌ ഇക്കാര്യം സി.ബി.ഐ. ചൂണ്ടിക്കാട്ടിയത്‌.
അന്വേഷണത്തിനിടെ അന്‍ഡൂരിന്റെ ബന്ധുവിന്റെ പക്കല്‍നിന്നു പിടിച്ചെടുത്ത തോക്കിന്റെ ഫോറന്‍സിക്‌ ഫലമാണ്‌ ഇത്തരമൊരു നിഗമനത്തിലെത്താന്‍ പ്രേരകമായത്‌. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ബംഗളുരുവിലെ വസതിക്കു മുന്നില്‍ വെടിവച്ചുകൊന്നതിനു പിന്നില്‍ ധാബോല്‍ക്കര്‍ വധവുമായി ബന്ധമുള്ളവരുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സി.ബി.ഐ. വൃത്തങ്ങള്‍ കോടതിയില്‍ പറഞ്ഞു.
സി.ബി.ഐയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി അന്‍ഡൂരിന്റെ കസ്‌റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി നല്‍കി.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW