Friday, January 18, 2019 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.38 AM

വൈദികരുടെ ലൈംഗിക അതിക്രമം സഭയ്‌ക്ക് നാണക്കേട്‌: മാര്‍പാപ്പ

uploads/news/2018/08/243620/3.jpg

ഡബ്ലിന്‍: വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സ്‌ത്രീകളെയും കുട്ടികളെയും പീഡനത്തിനിരയാക്കുന്ന പുരോഹിതര്‍ക്കെതിരേ സഭകളുടെ തലപ്പത്തുള്ളവര്‍ നടപടി സ്വീകരിക്കാത്തതു വേദനാജനകവും നാണക്കേടുമാണെന്നു മാര്‍പാപ്പ പറഞ്ഞു. അയര്‍ലന്‍ഡില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഡബ്ലിന്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
പുരോഹിതര്‍ പ്രതിസ്‌ഥാനത്തുള്ള പീഡനക്കേസുകളില്‍ ശക്‌തമായ നടപടികളുണ്ടാകാത്തതാണു ഹീനപ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ കാരണം. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ട പുരോഹിതരുടെ ഭാഗത്തുനിന്ന്‌ അതിനു വിരുദ്ധമായ ചെയ്‌തികളുണ്ടാകുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ല. ആപത്‌കരമായ ഈ പ്രവണത കണ്ടില്ലെന്നു നടിക്കാന്‍ തനിക്കു കഴിയില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
39 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ്‌ ഒരു മാര്‍പാപ്പ അയര്‍ലന്‍ഡ്‌ സന്ദര്‍ശിക്കുന്നത്‌. 1979-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്‌ ഇതിനുമുമ്പ്‌ അയര്‍ലന്‍ഡ്‌ സന്ദര്‍ശിച്ചത്‌.
പുരോഹിതരുടെ ലൈംഗിക പീഡനത്തിന്‌ ഇരകളായ കുട്ടികളുമായി സംവദിക്കാനും ഫ്രാന്‍സിസ്‌ മാര്‍പാപ്പ സമയം കണ്ടെത്തി.

Ads by Google
Monday 27 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW