Friday, September 14, 2018 Last Updated 59 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.38 AM

മരിച്ചത്‌ ഇന്ത്യയുടെ സുഹൃത്ത്‌ അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്‌കെയ്‌ന്‍ അന്തരിച്ചു

uploads/news/2018/08/243619/2.jpg

ന്യൂഡല്‍ഹി: അമേരിക്കന്‍ സെനറ്റ്‌ അംഗവും വിയറ്റ്‌നാം യുദ്ധവീരനുമായ ജോണ്‍ മക്‌കെയ്‌ന്‍ (81) അന്തരിച്ചു. തലച്ചോറിനെ ബാധിച്ച ഗ്ലിയോബ്ലാസ്‌റ്റോമ എന്ന മാരക കാന്‍സറായിരുന്നു മരണകാരണം. അരിസോണയില്‍ നിന്ന്‌ ആറു തവണ യു.എസ്‌. സെനറ്റിലെത്തി. യു.എസ്‌. രാഷ്‌ട്രീയത്തില്‍ "ഇന്ത്യയുടെ സുഹൃത്ത്‌" എന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം.
2008-ലെ യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി ബരാക്‌ ഒബാമയ്‌ക്കെതിരേ മത്സരിച്ചു പരാജയപ്പെട്ട അദ്ദേഹം പില്‍ക്കാലത്തു സ്വന്തം പാര്‍ട്ടിയില്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രധാന വിമര്‍ശകന്‍ എന്ന നിലയിലും ശ്രദ്ധേയനായി. തന്റെ സംസ്‌കാരച്ചടങ്ങില്‍ ട്രംപിനെ പങ്കെടുപ്പിക്കരുതെന്നുവരെ അദ്ദേഹം പറഞ്ഞുവച്ചിരുന്നു.
ഒരു വര്‍ഷത്തോളമായി റേഡിയേഷന്‍, കീമോ തെറാപ്പി എന്നിവയ്‌ക്കു വിധേയനായിരുന്ന അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു ബോധ്യപ്പെട്ടതോടെ തുടര്‍ചികിത്സ വേണ്ടെന്നുവയ്‌ക്കുകയായിരുന്നു എന്നു മരണവാര്‍ത്ത പുറത്തുവിട്ട്‌ ബന്ധുക്കള്‍ അറിയിച്ചു. നാവികസേനയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ കുടുംബത്തിലെ അംഗമായ മക്‌കെയ്‌ന്‍ നാവികസേനയിലെ പൈലറ്റായാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങിയത്‌.
വിയറ്റ്‌നാം യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട്‌ അഞ്ചു വര്‍ഷം ജയിലില്‍ കഴിഞ്ഞതിനു ശേഷമായിരുന്നു രാഷ്‌ട്രീയ രംഗപ്രവേശം.
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിത്വത്തിനു വേണ്ടി 2000-ല്‍ ജോര്‍ജ്‌ ഡബ്ല്യു. ബുഷിനോടു മത്സരിച്ചു തോറ്റു. പ്രസിഡന്റായതിനു ശേഷം ട്രംപ്‌ നടത്തിയ പരുക്കന്‍ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ചു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എസ്‌. സന്ദര്‍ശനത്തിനു മുമ്പ്‌, ഇന്ത്യാ -യു.എസ്‌. ബന്ധത്തെപ്പറ്റി സി.എന്‍.എന്നിലെഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു.

Ads by Google
Monday 27 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW