Friday, February 22, 2019 Last Updated 31 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.38 AM

ബ്രിട്ടനില്‍ രാഹുലിന്റെ പരിപാടി തടസപ്പെടുത്താന്‍ ശ്രമം

uploads/news/2018/08/243618/1.jpg

ലണ്ടന്‍: ബ്രിട്ടനില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടി തടസപ്പെടുത്താന്‍ ഖാലിസ്‌ഥാന്‍ അനുകൂലികളുടെ ശ്രമം. വെസ്‌റ്റ്‌ ലണ്ടനിലെ റുയിസ്ലിപില്‍ നടന്ന ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു.കെയുടെ മഹാസമ്മേളനത്തിനിടെയാണു സംഭവം.
ഖാലിസ്‌ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്നുപേരെ രാഹുല്‍ എത്തുന്നതിനു മുമ്പുതന്നെ സ്‌കോട്ട്‌ലന്‍ഡ്‌യാഡ്‌ നീക്കംചെയ്‌തു. ഖാലിസ്‌ഥാന്‍ സിന്ദാബാദ്‌ എന്നു മൂന്നു പേരും ഉച്ചത്തില്‍ വിളിച്ചതോടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ കോണ്‍ഗ്രസ്‌ അനുകൂല മുദ്രാവാക്യം മുഴക്കി.
അതേസമയം, 1984-ലെ സിഖ്‌ വിരുദ്ധ കലാപം സംബന്ധിച്ച പരാമര്‍ശം വിവാദമായതോടെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌. സിഖ്‌ വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ്‌ പങ്കാളിയായിട്ടില്ലെന്ന രാഹുലിന്റെ പ്രസ്‌താവനയ്‌ക്കെതിരേ സിഖ്‌ സംഘടനകളും ശിരോമണി അകാലിദളും രംഗത്തെത്തിയിരുന്നു. എന്നാല്‍, ദുരന്തപൂര്‍ണമായ സംഭവങ്ങളെ രാഷ്‌ട്രീയനേട്ടത്തിനായി ഉപയോഗിക്കാനാണു എതിരാളികളുടെ ശ്രമമെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ മനു അഭിഷേക്‌ സിങ്‌വി ആരോപിച്ചു.

Ads by Google
Monday 27 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW