Wednesday, July 17, 2019 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.37 AM

അകാലിദള്‍ നേതാവിനുനേരേ ഖാലിസ്‌ഥാന്‍ ആക്രമണം

ന്യൂയോര്‍ക്ക്‌: ഡല്‍ഹി സിഖ്‌ ഗുരുദ്വാര മാനേജ്‌മെന്റ്‌ സമിതി (ഡി.എസ്‌.ജി.എം.സി.) അധ്യക്ഷന്‍ മന്‍ജീത്‌ സിങ്ങിനെതിരേ കാലിഫോര്‍ണിയയില്‍ ആക്രമണം. ഖാലിസ്‌ഥാന്‍ വാദികളാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ ആരോപണം. മന്‍ജീത്‌ സിങ്ങിനൊപ്പമുണ്ടായിരുന്നയാള്‍ക്കു പരുക്കേറ്റു.
അടുത്തവര്‍ഷം ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷിക ആഘോഷം നടത്തുന്നതിനെക്കുറിച്ചു സിഖ്‌ സമൂഹവുമായി കൂടിയാലോചനയ്‌ക്കാണു താന്‍ ഇവിടെയെത്തിയതെന്ന്‌ മന്‍ജീത്‌ സിങ്‌ പറഞ്ഞു. ആദ്യം ന്യൂയോര്‍ക്കിലെത്തിയ സിങ്‌ അവിടെനിന്നാണു കാലിഫോര്‍ണിയയിലെത്തിയത്‌. കാലിഫോര്‍ണിയയിലെ യൂബ സിറ്റിയിലുള്ള പ്രധാന ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനിടെ മുപ്പത്തഞ്ചോളം ഖാലിസ്‌ഥാന്‍ അനുകൂലികള്‍ ചേര്‍ന്ന്‌ ആക്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും മര്‍ദിച്ച സംഘം നിലത്തിട്ടു ചവിട്ടിയെന്നും സിങ്ങിന്റെ വാക്കുകള്‍. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്കും പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. .

Ads by Google
Monday 27 Aug 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW