Friday, September 14, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.37 AM

ഇറാന്‍ ധനമന്ത്രിയെ ഇംപീച്ച്‌ ചെയ്‌തു

ടെഹ്‌റാന്‍: ഇറാന്‍ ധനമന്ത്രിയെ പാര്‍ലമെന്റ്‌ ഇംപീച്ച്‌ ചെയ്‌തു. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന പ്രസിഡന്റ്‌ ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കനത്ത തിരിച്ചടിയാണു ധനമന്ത്രി മസൂദ്‌ കര്‍ബാസിയാന്റെ പുറത്താകല്‍. 121 നെതിരേ 137 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസായത്‌. രണ്ടു പേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
ഈ മാസം ഇംപീച്ച്‌ ചെയ്യപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണു കര്‍ബാസിയാന്‍. കഴിഞ്ഞ എട്ടിന്‌ തൊഴില്‍ മന്ത്രി അലി റബെയിയും ഇംപീച്ച്‌ ചെയ്യപ്പെട്ടിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഉപരോധങ്ങള്‍ മൂലം വലയുന്ന ഇറാന്റെ സാമ്പത്തിക രംഗത്തെ കരകയറ്റാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്താത്തതാണു കര്‍ബാസിയാനിന്റെ കസേര തെറിപ്പിച്ചത്‌.

Ads by Google
Monday 27 Aug 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW