Friday, September 14, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.37 AM

കേന്ദ്ര സര്‍ക്കാരിനെതിരേ വീണ്ടും രാഹുല്‍

ലണ്ടന്‍: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജുഡീഷ്യറി, തെരഞ്ഞെടുപ്പു കമ്മിഷന്‍, റിസര്‍വ്‌ ബാങ്ക്‌ എന്നിവ തകര്‍ക്കപ്പെട്ടന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014 ന്‌ മുമ്പ്‌ ഇന്ത്യയില്‍ യാതൊരു വികസനവുമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാദം രാജ്യത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു രാഹുല്‍.
അവകാശങ്ങള്‍ക്കായി ശബ്‌ദമുയര്‍ത്തുന്ന ദളിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍, ദരിദ്രര്‍ എന്നിവരെ ഭീഷണിപ്പെടുത്തുകയും തല്ലിച്ചതയ്‌ക്കുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഇന്ത്യയിലിപ്പോഴെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Monday 27 Aug 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW