Tuesday, November 20, 2018 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.37 AM

ഇന്ത്യന്‍ ഹാജിമാര്‍ മടങ്ങിത്തുടങ്ങി

ജിദ്ദ: വിശുദ്ധ ഹജ്‌ കര്‍മ്മം പൂര്‍ത്തിയാക്കിയ നിര്‍വൃതിയില്‍ ഇന്ത്യന്‍ ഹാജിമാര്‍ ഇന്നു മുതല്‍ പുണ്യഭൂമിയോടു വിടപറയും. ഹജ്‌ കമ്മിറ്റി മുഖേന എത്തിയവരുടെ മടക്കം ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍നിന്നു ഗുവാഹത്തിയിലേക്കുള്ള വിമാന സര്‍വീസിലാണു തുടങ്ങുക. ഹജ്‌ കമ്മിറ്റി വഴി കേരളത്തില്‍ നിന്നെത്തിയവരുടെ മടക്കം 12 മുതലാണ്‌. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയവര്‍ ഇന്നലെ മടങ്ങിത്തുടങ്ങി.
ഇന്ത്യയില്‍നിന്ന്‌ ഇക്കുറി 1,75,025 പേരാണു ഹജിനെത്തിയത്‌. കേരളത്തില്‍നിന്നു ഹജ്‌ കമ്മിറ്റി വഴിയെത്തിയത്‌ 11,689 പേരാണ്‌. മക്കയിലുള്ള ഹാജിമാര്‍ മദീനാ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയതിനു ശേഷമാകും മടങ്ങുക.
കേരളം, ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളില്‍നിന്നു ഹജ്‌ കമ്മിറ്റി വഴി പോയവര്‍ അടുത്ത മാസം 12 മുതല്‍ നെടുമ്പാശേരിയില്‍ മടങ്ങിയെത്തും. ഇവര്‍ക്കു വിതരണം ചെയ്യുന്നതിനുള്ള സംസം വെള്ളം വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ സൂക്ഷിച്ചിട്ടുണ്ട്‌. അഞ്ചു ലിറ്റര്‍ വീതമുള്ള 12,000 ക്യാനുകളാണ്‌ മുന്‍കൂട്ടി എത്തിച്ചത്‌.
സെപ്‌റ്റംബര്‍ 12-ന്‌ സൗദി സമയം പുലര്‍ച്ചെ 4.40-ന്‌ മദീനയില്‍നിന്നു ഹാജിമാരുമായി പുറപ്പെടുന്ന വിമാനം ഉച്ചയ്‌ക്ക്‌ ഒന്നിനു നെടുമ്പാശേരിയിലെത്തും. സെപ്‌റ്റംബര്‍ 26 നെടുമ്പാശേരിയിലേക്കുള്ള അവസാന ഹജ്‌ വിമാനം.

Ads by Google
Monday 27 Aug 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW