Sunday, November 18, 2018 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.37 AM

പണ്ട്‌ പണ്ട്‌ മറ്റൊരു പ്രപഞ്ചവും ഉണ്ടായിരുന്നു!

ന്യൂയോര്‍ക്ക്‌: നാം ജീവിക്കുന്ന പ്രപഞ്ചം ആദ്യത്തേതല്ലെന്നു ഗവേഷകര്‍. കോസ്‌മിക്‌ മൈക്രോവേവ്‌ ബാക്ക്‌ഗ്രൗണ്ട്‌ റേഡിയേഷന്‍ വിശകലനം ചെയ്‌തശേഷം റോജര്‍ പെന്‍റോഡ്‌(ഓക്‌സ്‌ഫെഡ്‌ സര്‍വകലാശാല), ഡാനിയേല്‍ ആന്‍(സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌), ക്രൈസ്‌റ്റോഫ്‌ മെയ്‌സ്സ്‌നെര്‍(വാര്‍സോ സര്‍വകലാശാല) എന്നിവരാണു നിഗമനം പുറത്തുവിട്ടത്‌. മഹാവിസ്‌ഫോടന സിദ്ധാന്തത്തില്‍ തിരുത്തല്‍ വേണമെന്നാണ്‌ ഇവരുടെ നിലപാട്‌.
പ്രപഞ്ചം ഉണ്ടാകുകയും വളരുകയും മരിക്കുകയും ചെയ്യുമെന്നാണ്‌ ഇവരുടെ വാദം. ഇവ തമോഗര്‍ത്തങ്ങളെ അവശേഷിപ്പിച്ചാണ്‌ ഇല്ലാതാകുന്നതത്രേ. കാലംചെല്ലുമ്പോള്‍ തമോഗര്‍ത്തങ്ങള്‍ വിഘടിച്ച്‌ വന്‍ തോതില്‍ പിണ്ഡം പുറത്തുവരും. ഇത്‌ പുതിയ നക്ഷത്രക്കൂട്ടങ്ങളെ സൃഷ്‌ടിക്കും. ഒരേ സമയം ഒന്നിലേറെ പ്രപഞ്ചങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഈ ഗവേഷകര്‍ കാണുന്നുണ്ട്‌.

മഹാവിസ്‌ഫോടന സിദ്ധാന്തം

ഏതാണ്ട്‌് 1382 കോടി വര്‍ഷം മുമ്പാണു മഹാവിസ്‌ഫോടനം സംഭവിച്ചതെന്നാണു സിദ്ധാന്തം. ഒന്നുമില്ലാത്ത അവസ്‌ഥയില്‍ ഒരു വിസ്‌ഫോടനം. ആ സ്‌ഫോടനത്തില്‍ നിന്ന്‌ പ്രവഹിച്ചത്‌ ഊര്‍ജവികിരണമായിരുന്നു. അതില്‍ നിന്നാണു നാമിന്നു കാണുന്ന എല്ലാ വസ്‌തുക്കളും ഉണ്ടായതെന്നാണു സിദ്ധാന്തത്തിലുള്ളത്‌.

Ads by Google
Monday 27 Aug 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW