Saturday, November 17, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 26 Aug 2018 08.46 PM

പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഇന്ധനമില്ല

modi, petrol pump,

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിലെങ്കില്‍ പെട്രോള്‍ പമ്പുകള്‍ക്ക് ഇന്ധനം സ്‌റ്റോക്ക് നല്‍കില്ല. പൊതുമേഖല എണ്ണകമ്പനികള്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന ആരോപണവുമായി പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് പെട്രേളിയം ഡീലേര്‍സ്. 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എണ്ണകമ്പനികളുടെ ഈ നടപടിയെന്ന് ദി ഹിന്ദു ദിനപത്രം റപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ആവശ്യത്തിന് പുറമെ പമ്പിലെ ജീവനക്കാരുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടതായും കണ്‍സോര്‍ഷ്യം അദ്ധ്യക്ഷന്‍ എസ്.എസ്. ഗോഗ പറഞ്ഞു. പെട്രോള്‍ പമ്പുകളിലെ പത്തുലക്ഷത്തോളം വരുന്ന ജീവനക്കാരുടെ പേര്, മതം, ജാതി, മണ്ഡലം എന്നിവ സര്‍ക്കാര്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഗോഗ പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികള്‍ നേരിട്ട് നടത്തുന്ന ഔട്ട്‌ലെറ്റുകളില്‍ ഇപ്പോള്‍തന്നെ ബിപില്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരസ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ പരസ്യങ്ങള്‍ മറ്റു ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് എണ്ണകമ്പനികള്‍ ആവശ്യപ്പെടുന്നത്.

Ads by Google
Sunday 26 Aug 2018 08.46 PM
Ads by Google
Loading...
LATEST NEWS
TRENDING NOW