Friday, November 16, 2018 Last Updated 21 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 26 Aug 2018 08.14 PM

സൈന്യത്തിന്റെ അര്‍പ്പണബോധം നിരവധി ജീവനുകള്‍ രക്ഷിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

kerala flood, pinarayi vijayan, indian army

തിരുവനന്തപുരം: പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ സൈന്യത്തിന്റെ അര്‍പ്പണബോധം നിരവധി ജീവനുകള്‍ രക്ഷിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ സൈനികവിഭാഗങ്ങളുടെ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനിക വിഭാഗങ്ങള്‍ക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൈന്യത്തിന്‍ അര്‍പ്പണബോധം നിരവധി ജീവനുകള്‍ രക്ഷിച്ചു. സൈന്യത്തിന്റെ സഹായം ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തമായിരുന്നു സംഭവിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച സേവനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും വിവിധ സേനാവിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി കൈമാറി. പ്രളയ ബാതിധരെ ശുശ്രൂഷിക്കാന്‍ താത്കാലിക ആശുപത്രിയുമായി ഇന്ത്യന്‍ വ്യോമസേന ആലപ്പുഴയില്‍ എത്തിയിരുന്നു. വ്യോമസേനയുടെ മൂന്നാം നമ്പര്‍ ബറ്റാലിയന്‍ ദ്രുകര്‍മ സേനയാണ് ആശുപത്രിക്ക് രൂപം നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW