Monday, November 19, 2018 Last Updated 30 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 26 Aug 2018 11.17 AM

പുഴയില്‍ എറിയും മുന്‍പ് പ്രതി കുട്ടിയെ കൂട്ടി സിനിമ പോയി, ബിരിയാണിയും പുത്തന്‍ വസ്ത്രവും വാങ്ങി നല്‍കി; പിന്നീട് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു; ചുരുളഴിയുന്നത് അരുംകൊലയുടെ വിശദാംശങ്ങള്‍

Flood

മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരില്‍ ഒന്‍പതുവയസ്സുകാരനായ കുട്ടിയെ പുഴയില്‍ എറിഞ്ഞ് അരും കൊലനടത്തുന്നതിന് മുന്‍പ് പ്രതി സിനിമ കാണിക്കുകയും ബിരിയാണിയും വസ്ത്രങ്ങളും വാങ്ങി നല്‍കുകയും ചെയ്തതായി തെളിഞ്ഞു.

മംഗലത്തൊടി അബ്ദുള്‍ സലീം- ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീനെയാണ് ഇയാള്‍ ആര്‍ത്തലച്ചെത്തിയ കടലുണ്ടി പുഴയിലേക്ക് പ്രളയസമയത്ത് എറിഞ്ഞത്. ആനക്കയം പാലത്തിനു മുകളില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. സ്വന്തം സഹോദരനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ഇയാള്‍ കുട്ടിയെ തട്ടിയെടുത്തതെന്നാണ് സൂചന.

ഇയാള്‍ എടയാറ്റൂരില്‍ നിന്നും ബൈക്കില്‍ കൊണ്ടുവന്ന കുട്ടിയെ വളാഞ്ചേരിയിലുള്ള സിനിമാ തീയേറ്ററില്‍ കൊണ്ടു വരികയും തമിഴ്ചിത്രം നിര്‍ബന്ധിച്ച് കാണിക്കുന്നതിന്റെയും സിസി ക്യാമറാ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

Flood

കുട്ടിയുമായി ഇയാള്‍ പോകുന്നത് തിരിച്ചറിയാതിരിക്കാന്‍ ബൈക്കില്‍ മുന്നിലിരുത്തി തലയില്‍ ഹെല്‍മറ്റ് വച്ചായിരുന്നു സഞ്ചാരം. പിന്നീട് വളാഞ്ചേരിയില്‍ നി്ന്നും തിരൂരില്‍ കറങ്ങി തിരികെ പോകും വഴി മുഹമ്മദ് ഷാഹിന് ബിരിയാണിയും ഐസ്‌ക്രീമും ചോക്ലേറ്റുമെല്ലാം വാങ്ങി നല്‍കിയിരുന്നു. അതിന് ശേഷം തിരൂര്‍ നഗരത്തിലുള്ള തുണിക്കടയില്‍ നിന്നും 570 രൂപ വരുന്ന ഷര്‍ട്ട് വാങ്ങുകയും അവിടെ വച്ചുതന്നെ യൂണിഫോം മാറ്റി പുതിയ ഷര്‍ട്ട് ഇടീപ്പിക്കുകയും ചെയ്തിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

കുട്ടിയെ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലടക്കം വന്നതോടെയാണ് കുത്തൊഴുക്കുള്ള പുഴയില്‍ തള്ളി അരുംകൊല നടത്താന്‍ ഇയാള്‍ തീരുമാനിച്ചത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ പുഴയിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിപ്പിച്ച നിരവധി പ്രതിഷേധങ്ങളിലെല്ലാം മുഹമ്മദും പങ്കെടുത്തിരുന്നു.

Ads by Google
Sunday 26 Aug 2018 11.17 AM
Ads by Google
Loading...
LATEST NEWS
TRENDING NOW