Sunday, September 09, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 26 Aug 2018 09.31 AM

വെള്ളം കയറി കേടായ ഫോണുകൾ സൗജന്യസർവീസ് ; കേരളത്തിലെ ഉപഭോക്താക്കൾക്ക് വീണ്ടും സഹായവുമായി ഷവോമി

uploads/news/2018/08/243469/phone-water.jpg

വെള്ളപ്പൊക്കത്തിൽ വെള്ളം കയറി കേടായ ഷവോമി ഫോണുകൾ സൗജന്യമായി സർവീസ് ചെയ്തുകൊടുക്കും എന്നാണ് ഷവോമിയുടെ പ്രഖ്യാപനം. ദി മൊബൈൽ ഇന്ത്യനിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷവോമിയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മനു ജയിൻ ആണ് ഈ കാര്യം പ്രഖ്യാപിച്ചത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും.

നേരത്തെ കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുൾ ചാർജ്ജ് നിറച്ച ഷവോമി മി പവർ ബാങ്കുകൾ നൽകിയിരുന്നു. ഷവോമി കൂടാതെ മറ്റു കമ്പനികളും ഇത്തരത്തിൽ സഹായങ്ങളുമായി വന്നിട്ടുണ്ടായിരുന്നു. ജിയോ, എയർടെൽ, ബിഎസ്എൻഎൽ, ഐഡിയ, വോഡാഫോൻ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റും തുടങ്ങി പലതും നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഐഡിയ പ്രളയത്തിനിടെ സിം കാർഡ് നഷ്ടമായവർക്ക് പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സൗജന്യമായിത്തന്നെ നൽകുന്ന സൗകര്യം കൊണ്ടുവന്നിരുന്നു. സാംസങ് 2 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

Ads by Google
Sunday 26 Aug 2018 09.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW