Monday, November 19, 2018 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 26 Aug 2018 08.26 AM

ഡിഎംകെയില്‍ അധികാര വടംവലി രൂക്ഷം; പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുവെന്ന് അഴഗിരി

M K Alagiri

മധുരൈ: കരുണാനിധിയുടെ മരണത്തോടെ ഡിഎംകെയില്‍ അധികാര വടംവലി രൂക്ഷമാകുന്നതായി സൂചന. ഇതിന്റെ സൂചനയായി ചെന്നൈയില്‍ അടുത്തമാസം അഞ്ചിന് നടക്കുന്ന റാലി ഡിഎംകെയ്ക്ക് ഭീഷണിയാകുമെന്ന് വ്യക്തമാക്കി പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് എം.കെ. അഴിഗിരി രംഗത്തുവന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്റെ സാന്നിദ്ധ്യം എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് റാലി കഴിയുന്നതോടെ മനസ്സിലാകുമെന്ന് കരുണാനിധിയുടെ ഈ മകന്‍ വ്യക്തമാക്കി. ഡിഎംകെയുടെ ശരിയായ അണികള്‍ ഇപ്പോളും തനിക്കൊപ്പമാണെന്ന് നേരത്തെ അഴഗിരി അവകാശപ്പെട്ടിരുന്നു.

തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി തന്നെ വ്യക്തമാക്കിയ സ്റ്റാലിനുമായുള്ള അഭിപ്രായ വിത്യാസത്തെത്തുടര്‍ന്ന് 2014ല്‍ കരുണാനിധി തന്നെ പുറത്താക്കുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടത്തുന്ന മൗനറാലി ശക്തി പ്രകടനമാക്കുവാനാണ് അഴഗിരി ലക്ഷ്യം വയ്ക്കുന്നത്.

തന്റെ സംഘാടനപാടവത്തെയും തിരഞ്ഞെടുപ്പ് സമയത്തെ പ്രവര്‍ത്തങ്ങളെയും എതിര്‍കക്ഷികള്‍ പോലും അംഗീകരിച്ചതാണ്. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കു കൂടി അതു മനസ്സിലാകാനുണ്ടെന്നും റാലി കഴിയുന്നതോടെ അവര്‍ അതു തിരിച്ചറിയുമെന്നും അഴഗിരി പറഞ്ഞു. പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവില്‍ തടസ്സം നില്‍ക്കുന്നത് സ്റ്റാലിന്‍ ആണെന്നും അഴഗിരി അഴഗിരി ആരോപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പദവി ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഴഗിരി ആരോപിച്ചിരുന്നു.

Ads by Google
Sunday 26 Aug 2018 08.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW