Wednesday, November 14, 2018 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 08.56 PM

ഏഷ്യന്‍ ഗെയിംസ്: ഷോട്ട്പുട്ടിൽ തേജീന്ദർ പാലിന് റെക്കോർഡോടെ സ്വർണം

uploads/news/2018/08/243462/thjeentharpal.jpg

ജക്കാർത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തേ​ജീ​ന്ദ​ർ പാ​ൽ സിങ്ങിന് സ്വർണം. ഗെയിംസ് റെക്കോർഡോടെ ആണ് തേജീന്ദർപാൽ സ്വർണ മെഡൽ നേടിയത്.

തന്റെ അഞ്ചാമത്തെ ശ്രമത്തിൽ 20.75 മീറ്ററാണ് തേ​ജീ​ന്ദ​ർ പാ​ൽ മാർക്ക് ചെയ്തത്. ഒാം പ്രകാശ് കർഹാനയുടെ ആറു വർഷം പഴക്കമുള്ള റെക്കോഡ് ആണ് തേ​ജീ​ന്ദ​ർ പാ​ൽ തകർത്തത്. ചൈനയുടെ ലിയു യാങ് വെള്ളിയും കസാകിസ്താന്‍റെ ഇവാൻ ഇവാനോവ് വെങ്കലവും നേടി.

23കാരനായ തേ​ജീ​ന്ദ​ർ പാ​ൽ സിങ് ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. ഷോട്ട്പുട്ടിലെ നേട്ടത്തോടെ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം ഏഴായി. അഞ്ച് വെള്ളിയും 17 വെങ്കലവും അടക്കം ആകെ 29 മെഡലുകളുണ്ട്

Ads by Google
Saturday 25 Aug 2018 08.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW