ഹൈദരാബാദ്: ഇറച്ചി പ്രിയ വിഭവമായ നമ്മുടെ ഊണുമേശകളിലേയ്ക്ക് ഇനി 'അഹിംസാ ഇറച്ചിയും'. കേന്ദ്ര വനിതാ ശിശു ഷേമ മന്ത്രി മനേക ഗാന്ധിയാണ് വിപ്ലവകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജീവക-ഭക്ഷണ സാങ്കേതികവിദ്യാ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോള ഭക്ഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി കള്‍ച്ചേര്‍ഡ് മീറ്റ്( സിന്തറ്റിക് മീറ്റ്) എന്നീ പേരുകളില്‍ അറിയപ്പെടുന്ന അഹിംസാ ഇറച്ചി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന ഇറച്ചിയെ ആണ് ക്ലീന്‍ മീറ്റ് എന്നു വിളിക്കുന്നത്. ഇതിനായി മൃഗങ്ങളെ കൊല്ലേണ്ടതില്ല എന്നതിനാലാണ് അഹിംസാ ഇറച്ചി എന്ന പേരുവീണത്.
നിലവില്‍ കോശ നിര്‍മ്മിത ഇറച്ചികള്‍ ലഭ്യമാണെങ്കിലും ഇത് വിപണിയില്‍ വ്യാപകമല്ല. 66 ശതമാനം ാളുകളും ഈ കൃത്രിമ ഇറച്ചി സ്വീകരിക്കാന്‍ തയാറാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ ഐ.ടി രംഗത്തെ പ്രമുഖര്‍ ഈ സാങ്കേതിക വിദ്യയില്‍ നിക്ഷേപിക്കാന്‍ തയാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് ാേളികുലാര് ബയോളജി(സി.സി.എം.ബി) സ്ഥാപനത്തോട് ഈ ഇറച്ചി മാര്‍ക്കറ്റില്‍ പുറത്തിറക്കാനുള്ള സാങ്കേതിക വിദ്യ നിര്‍മ്മിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.