തൃശ്ശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബുലൈസിനെ പിടികൂടി. കോഴിക്കോട് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) സംഘം തൃശ്ശൂരില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്. തൃശ്ശൂരില്‍ ലുലു കണ്വെന്ഷന് സെന്ററില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തിനായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
കൊടുവള്ളി സ്വദേശിയായ ഇയാള്‍ 2013 തൊട്ട് ഒളിവിലായിരുന്നു. അബുലൈസ് എത്തുന്നുവെന്ന് രഹസ്യ വിവരം ഡിആര്‍ഐ യ്ക്ക് കിട്ടിയിരുന്നു. ഒളിവില്‍ പോയതോടെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദുബായില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ നേപ്പാള്‍ വഴി നിരവധി തവണ കേരളത്തിലെത്തിയതായി വിവരം ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ നാലാം പ്രതിയാണ് അബുലൈസ്. രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങള്‍ വഴിയും നേപ്പാള്‍ വഴിയും വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്തിയെന്നാണ് കേസ്.