ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കുണര്‍ന്ന ദിനം മലയാളിയായ മുഹമ്മദ് അനസ് 400 മീറ്ററില്‍ സെമിയിലെത്തി പ്രതീക്ഷയുയര്ത്തിയതിനു പിന്നാലെ അഭിമാനമായി ഒരു മെഡല്‍ നേട്ടം കൂടി. മലയാളി താരം ദീപിക പള്ളിക്കല്‍ സ്ക്വാഷില്‍ വെങ്കലം സ്വന്തമാക്കി. വനിതാ സിംഗിള്‍സ് സ്ക്വാഷ് സെമിയില്‍ മലേഷ്യയുടെ നികോള്‍ ആന്‍ ഡേവിഡിനോടു 0-3 നു പരാജയപ്പെട്ടാണ് ദീപിക പള്ളിക്കല്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
Squash: India's Dipika Pallikal settles for #Bronze after losing 0-3 in the women's singles squash semifinals against Nicol Ann David of Malaysia.#AsianGames #asiangames2018 pic.twitter.com/dLg0Bpppg8— Doordarshan Sports (@ddsportschannel) August 25, 2018
വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സൈന നേഹ്വാളും പി.വി. സിന്ധുവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ മുന്നേറ്റം. സ്കോര്‍: 21-6, 21-14. ടോപ്പ് സീഡായ സൈനയ്ക്കു മേല്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആധിപത്യം പുലര്‍ത്താന്‍ ഇന്തോനേഷ്യന താരത്തിന് കഴിഞ്ഞില്ല.
അതേസമയം പി.വി. സിന്ധുവും ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ തന്നെ ഗ്രഗോറിയ മരിസ്ക ടന്ജങ്ങിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലേക്ക് മാര്‍ച്ചു ചെയ്തത്. സ്കോര്‍: 21-12, 21-15. എന്നാല്‍ വനിതാ ഡബിള്‍സ് ബാഡ്മിന്റണിലും പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ ടീം പുറത്തായി. അശ്വനി പൊന്നപ്പ- എന്‍ സിക്രി റെഡ്ഡി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ക്യൂ ചെന്‍- വൈ ജയ സഖ്യത്തോടാണ് പരാജയപ്പെട്ടത്. പുരുഷ ഡവിള്സില് കൊറിയന്‍ ടീമിനോടാണ് ഇന്ത്യ തോറ്റു പുറത്തായത്.
Just in: P.V Sindhu sails into QF with 21-12, 21-15 win over Gregoria Mariska #AsianGames2018 pic.twitter.com/WnnNReU1nk— India@AsianGames2018 (@India_AllSports) August 25, 2018
പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഗെയിംസ് ഇനങ്ങളില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന ഇന്ത്യയ്ക്ക് ട്രാക്കിനത്തില്‍ പ്രതീക്ഷയുടെ ഭാരവുമായാണ് കുതിപ്പിനൊരുങ്ങുന്നത്. അത്ലറ്റിക്സിലെ ആകെ മെഡലുകളുടെ എണ്ണത്തില്‍ ചൈനയ്ക്കും ജപ്പാനും പിന്നില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യ മെഡല്‍ വാരുമെന്ന പ്രതീക്ഷയിലാണ്.
400 മീറ്ററില്‍ വൈ. മുഹമ്മദ് അനസ് ആരോഗ്യ രാജീവും സെമി ഫൈനലില്‍ പ്രവേശിച്ചു. ഈ ഇനത്തില്‍ സെമി ഫൈനലും ഇന്നു തന്നെ നടക്കും. ഹൈജംപില്‍ ചേതന്‍ ബാലസുബ്രഹ്മണ്യ ഫൈനലിലേക്ക് യോഗ്യത നേടി. 400 നു പുറമെ 4-400 മീറ്റര്‍ റിലേയിലും മിക്സഡ് റിലേയിലും അനസ് മത്സരിക്കുന്നുണ്ട്. 800 ലും 1500 ലും ജിന്സണ് ജോണ്സനിലാണു പ്രതീക്ഷ. വനിതാ 1500 മീറ്ററില്‍ പി.യു ചിത്രയ്ക്ക് ശക്തരായ എതിരാളികളുണ്ട്. 400 മീറ്റര്‍ ഹര്ജില്സില് ആര്. അനുവും ലോങ്ജംപില്‍ എം ശ്രീശങ്കറും ട്രിപ്പിള്‍ ജംപില്‍ എ.വി രാകേഷ് ബാബുവും വനിതാ ലോങ്ജംപില്‍ നയന ജെയിംസും മത്സരിക്കാനുണ്ടാകും. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രാ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയാണ്.
കഴിഞ്ഞ തവണ രണ്ടു സ്വര്‍ണ്ണവും മൂന്നു വെള്ളിയുമുള്‍പ്പെടെ 12 മെഡലുകളാണ് രാജ്യം നേടിയത്. ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തിലേക്ക് കടന്നപ്പോള്‍ ആറു സ്വര്‍ണ്ണവും, അഞ്ച് വെള്ളിയും, 15 വെങ്കലവും ഉള്‍പ്പെടെ 26 മെഡലുകളുമാണ് ഇന്ത്യയുടെ ആകെ സമ്പാദ്യം.