Monday, November 19, 2018 Last Updated 30 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.13 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(25)

uploads/news/2018/08/243427/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പിതാവിന്‌ ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്‌ത്രാഭരണാദികള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും. സ്‌ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - മാതാവിന്‍രെ ശാരീരിക അസുഖങ്ങല്‍ മൂര്‍ച്‌ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. കുടുംബ പരമായി ഉണ്ടായിരുന്ന തര്‍ക്കങങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. ആരോഗ്യപരായി നല്ല കാലമല്ല. ഗൃഹസംബന്ധമായി അസ്വസ്‌ഥതകള്‍ മാറിക്കിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. കലാപരമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിദേശയാത്രയ്‌ക്കുള്ള അവസരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിനിടയുണ്ട്‌. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപകീര്‍ത്തി ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന കാര്യത്തില്‍ അലസത അനുഭവപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കിമില്ലായ്‌മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്‌ടത്തിനു സാദ്ധ്യത. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം ) - വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ബിസിനസ്‌ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മ രംഗത്ത്‌ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വകും. സന്താനങ്ങളാല്‍ മനഃസന്തോഷം ഉണ്ടാകും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത മായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ അലസത പ്രകടമാക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവരുടെ ഗ്രഹം സഫലമാകും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കാന്‍ അനുകൂലസമയം. ആത്മവിശ്വാസക്കുറവ്‌ മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനകാര്യത്തില്‍ അലസത പ്രകടമാകും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മുന്‍കോപം മുഖേന പലരുടെയും വെറുപ്പ്‌ സമ്പാദിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്‌തമായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്‌ഠാനങ്ങളില്‍ താല്‍പര്യം കൂടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന്‌ പണം ചിലവിക്കും. ഭാര്യാസ്വത്ത്‌ ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്‌ഥരില്‍ നിന്നും ഉണ്ടാകും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. നിശ്‌ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക്‌ പ്രതിയോഗികള്‍ വര്‍ദ്ധിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - അപവാദാരോപണങ്ങള്‍ക്ക്‌ സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്‌. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. സഹോദരസ്‌ഥാനീയര്‍ക്കു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 25 Aug 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW