Sunday, November 18, 2018 Last Updated 36 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.44 AM

എയര്‍സെല്‍ കേസ്‌: ചിദംബരത്തെ വീണ്ടും ചോദ്യംചെയ്‌തു

uploads/news/2018/08/243340/d7.jpg

ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്‌സിസ്‌ വിവാദ ഇടപാടുമായി ബന്ധപ്പെട്ട്‌ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വീണ്ടും ചോദ്യംചെയ്‌തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണു മൊഴി രേഖപ്പെടുത്തിയത്‌.
മുമ്പു ചിദംബരത്തെ ചോദ്യം ചെയ്‌തശേഷം വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിലെ ഉദ്യോഗസ്‌ഥരുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ തയാറാക്കിയ പുതിയ ചോദ്യാവലി ഉപയോഗിച്ചായിരുന്നു ഇന്നലത്തെ ചോദ്യംചെയ്യല്‍.
എയര്‍സെല്ലില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനിയായ മാക്‌സിസിന്റെ മാതൃ കമ്പനിയായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ ഹോള്‍ഡിങ്‌ സര്‍വീസസിന്‌ അനുമതി നല്‍കിയതില്‍ ക്രമക്കേട്‌ നടത്തിയെന്നാണു കേസ്‌.

Ads by Google
Saturday 25 Aug 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW