Saturday, November 17, 2018 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.43 AM

ഉന്നാവോ കൂട്ടമാനഭംഗം: സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്നു ബന്ധു

ലക്‌നൗ: ഉന്നാവോ കൂട്ടമാനഭംഗക്കേസില്‍ പുതിയ വഴിത്തിരിവ്‌. ഇരയുടെ പിതാവിനെ മര്‍ദിച്ച സംഭവത്തിനു പ്രധാന സാക്ഷിയായ മുഹമ്മദ്‌ യൂനിസിന്റെ മരണത്തില്‍ ദുരൂഹതയെന്നു കുട്ടിയുടെ അമ്മാവന്‍. അസുഖം ബാധിച്ചാണു മുഹമ്മദ്‌ യൂനിസ്‌ മരിച്ചതെന്നു പോലീസ്‌.
ഇക്കഴിഞ്ഞ 18-നായിരുന്നു മുഹമ്മദിന്റെ മരണം. ഇരയുടെ പിതാവിനു നേരേ നടന്ന ആക്രമണത്തിന്റെ പ്രധാന ദൃക്‌സാക്ഷിയായിരുന്നു ഇയാള്‍. ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ്‌ സിങ്‌ സെന്‍ഗാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മര്‍ദനത്തിനു പിന്നിലെന്നു പറയപ്പെടുന്നു. പിന്നാലെ തോക്ക്‌ അനധികൃതമായി കൈവശം വച്ചെന്ന്‌ ആരോപിച്ചു പിതാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇത്‌ കെട്ടിച്ചമച്ച കേസാണെന്നാണ്‌ ആരോപണം. പരുക്കുകളോടെ ജുഡീഡ്യല്‍ കസ്‌റ്റഡിയില്‍ കഴിഞ്ഞ പിതാവ്‌ പിന്നീട്‌ മരിച്ചു.
പോസ്‌റ്റംമോര്‍ട്ടം നടത്താതെ മുഹമ്മദ്‌ യൂനിസിന്റെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതാണു പുതിയ വിവാദത്തിനു വഴിവച്ചത്‌. ഇതോടെ മരണത്തിനു പിന്നില്‍ കള്ളക്കളികളുണ്ടെന്ന ആരോപണം ശക്‌തിപ്പെട്ടു. എന്നാല്‍, യൂനിസ്‌ കരള്‍രോഗ ബാധിതനായിരുന്നെന്നും നിരവധി ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നെന്നുമാണ്‌ ഭാര്യയുടെ വാക്കുകള്‍.

Ads by Google
Saturday 25 Aug 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW