Wednesday, February 20, 2019 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.43 AM

കോടതി നടപടികള്‍ തല്‍സമയം: ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: കോടതി നടപടികള്‍ തല്‍സമയം കാണിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിന്‍മേലുള്ള വിധി സുപ്രീം കോടതി മാറ്റിവച്ചു. ഉചിതമായ സമയത്തു വിധി പുറപ്പെടുവിക്കുമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായഎ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരടങ്ങുന്ന ബെഞ്ച്‌ വ്യക്‌തമാക്കി. ചീഫ്‌ ജസ്‌റ്റിസിന്റെ കോടതിയിലെ പ്രധാന കേസുകളിന്‍മേലുള്ള നടപടികള്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ തല്‍സമയം കാണിക്കാമെന്നും (ലൈവ്‌ സ്‌ട്രീമിങ്‌) അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഇതിന്റെ വിജയത്തിന്റെ അടിസ്‌ഥാനത്തില്‍ മറ്റു കോടതികളിലും പദ്ധതി നടപ്പാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം, തല്‍സമയ സംപ്രേഷണം കോടതിയുടെ നടത്തിപ്പിനെ ബാധിക്കുമെന്നും വ്യാജവാര്‍ത്തകള്‍ പരക്കാന്‍ കാരണമാകുമെന്നും ഒരു അഭിഭാഷകന്‍ വാദിച്ചു.

Ads by Google
Saturday 25 Aug 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW